ലീഗുകാരനെന്നും ചതിയനെന്നും വിളി; വികാരഭരിതനായി ഫിറോസ്; വിഡിയോ

firoz-kunnumparambil-live-video
SHARE

കെഎംസിസിയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ വിശദീകരണവുമായി സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ. പരിപാടിയിൽ മുസ്‌ലിം  ലീഗിനെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായ സാഹചര്യത്തിലാണ് ഫിറോസ് ലൈവിലെത്തിയത്. 

കഴിഞ്ഞ ദിവസമാണ് കെഎംസിസിയുടെ വേദിയിൽ മുഖ്യാതിഥിയായി ഫിറോസ് എത്തിയത്. താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണം മു‌സ്‌ലിം ലീഗ് എന്ന തന്റെ പാർട്ടിയാണ് എന്നായിരുന്നു ഫിറോസ് വേദിയിൽ പറഞ്ഞത്.

ഇതിന് പിന്നാലെ ഫിറോസിനെതിരെ ചിലർ രംഗത്തെത്തി. പാവപ്പെട്ടവന്റെ പേരില്‌ മുസ്‌ലിം ലീഗിലേക്ക് ആളെക്കൂട്ടാനാണ് ഫിറോസിന്റെ ശ്രമമെന്ന തരത്തിലും പ്രചാരണങ്ങളുയർന്നു. ഇതേത്തുടർന്നാണ് ഫിറോസിന്റെ വിശദീകരണ വിഡിയോ.

''ജീവകാരുണ്യപ്രവർത്തനങ്ങളിൽ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടിൽ പോകുമ്പോൾ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. പഴയകാലത്തെ രാഷ്ട്രീയപ്രവർത്തനത്തെക്കുറിച്ചാണ് കെഎംസിസി വേദിയിൽ പറഞ്ഞത്'', ഫിറോസ് പറയുന്നു.

രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് പഠിച്ചയാളാണ് താൻ. പക്ഷേ പലരും അവരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി എന്നെ ഉപയോഗിക്കുന്നു. വല്ലാത്ത വിഷമം തോന്നി. 

‌രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ ഇനി തന്നെ ക്ഷണിക്കരുത്. ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം.  ദയവുചെയ്ത് ഇത്തരം സോഷ്യൽ മീഡിയ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഫിറോസ് വിഡിയോയിലൂടെ അഭ്യർഥിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഫിറോസ് ശ്രദ്ധേയനാകുന്നത്. 

MORE IN SPOTLIGHT
SHOW MORE