അറ്റുപോയ കാലുകൾ തുന്നിച്ചേർത്തു; അവന് ഇനി നടക്കാം; മഹാദ്ഭുതം ഇങ്ങനെ

salih-help-report
SHARE

അറ്റുപോയ പ്രതീക്ഷകൾ തുന്നിചേർത്ത് ഒരു കൂട്ടം ഡോക്ടർമാർ സാലിഹിന് പുതുജീവനേകി. ഇരുകാലുകളും അറ്റ് ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂൽപ്പാലം താണ്ടിയ സാലിഹിന്റെ കഥ നെഞ്ചിടിപ്പോടെയാണ് ഏവരും ശ്രവിച്ചത്. ആറുമാസങ്ങൾക്ക് മുമ്പ് പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുകയായിരുന്ന സാലിഹിനെ പേരറിയാത്ത ഒരു മനുഷ്യസ്നേഹിയാണ് ജീവിത തീരത്തേക്ക് കൈപിടിച്ചു നടത്തിയത്.

സാലിഹിനൊപ്പം അവന്റെ അവന്റെ അറ്റുപോയ കാലുകളും വെവ്വേറെ വാരിയെടുത്ത് മംഗളുരു എംജെ ആശുപത്രിയിലേക്കെത്തുമ്പോൾ പ്രതീക്ഷയുടെ ഒരു തരിപോലും ബാക്കിയില്ലായിരുന്നു. പക്ഷേ ദൈവ നിശ്ചയം മറ്റൊന്നായി. ശ്രമകരമായ അവസാന ശസ്ത്രക്രിയയും കഴിഞ്ഞ് ഡോക്ടർമാർ ആ സന്തോഷ വാർത്ത പങ്കുവച്ചു. ‘ഓപ്പറേഷൻസ് ഈസ് സക്സസ്, സാലിഹിന് ഇനിയും നടക്കാനാകും.’

പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് സാലിഹിനേയും കൈയ്യിലേന്തി ഓടുമ്പോൾ ഇരു കാലും നഷ്ടപ്പെട്ട പൊന്ന്മോൻ ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിയതല്ല. ശാസ്ത്രവും, ഡോക്റ്റര്‍മ്മാരുടെ പ്രയത്നവും ഒരുമിച്ചപ്പോൾ തുന്നിപ്പിടിച്ച അവന്റെ പിഞ്ചു കാലുകളിൽ രണ്ടര വയസ്സുകാരൻ സാലിഹ് പിച്ചവെച്ച് തുടങ്ങി.

മംഗളൂരുഎംജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിൽ നടക്കാൻ തുടങ്ങിയതോടെയാണ് പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്. കഴിഞ്ഞ ഏപ്രിൽ 29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും ട്രാക്ക് മുറിച്ചു കടക്കുന്നിതിനിടയില്‍ അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ സംഭവ സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു.

ഒരാൾ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റ്കിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉടന പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേത്രത്വത്തിൽ അറ്റ കാലുകൾ പ്ലാസ്റ്റിക്ക് ബോക്സിൽ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലിൽ എത്തിച്ചു.

സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി മുൻകൂട്ടി വിവരം നല്‍കിയതിനാൽ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു. അതിനിടയിൽ സാലിഹിന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്ററിലധികം രക്തം വാർന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല.

തിരിച്ചറിയാതിരുന്ന കുഞ്ഞിനെ പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി. അപ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തിൽ പെട്ടത് എന്ന് തിരിച്ചറിഞ്ഞു.

ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏല്‍ക്കാതെ സംരക്ഷിച്ചു. ഇളം പ്രിയമായതിനാൽ ഞരമ്പുകളുടെ പുനർ നിർമിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി. തൊലികൾ വെച്ച് പിടിപ്പിച്ചതുൾപ്പടെ നാല് ശസ്ത്രക്രിയകൾക്ക് സാലിഹ് വിധേയനായി. ഇപ്പോൾ പരസഹായമില്ലാതെ കുഞ്ഞ് കാലുകൾ നടന്നു തുടങ്ങി.കുറച്ചു നാളുകള്‍ കൊണ്ട് സാധാരണ ഒരു കുട്ടിയെ പോലെ ഓടി ചാടി കളിക്കാനാവും എന്നു ഡോക്ടര്‍മാര്‍ പറയുന്നു.

എ.ജെ ഹോസ്പിറ്റലെ മൈക്രോ വാസ്കുലാർ സർജൻ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

MORE IN SPOTLIGHT
SHOW MORE