ബിയര്‍ ബോട്ടിലുകളുടെ ലോറി ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറി, വിഡിയോ

accident-cctv-visuals
SHARE

ബിയർ ബോട്ടിലുകൾ കയറ്റി വന്ന ലോറി വരുത്തിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ബിയര്‍ ബോട്ടിലുകളുമായി എത്തിയ ട്രക്ക് ടോള്‍ ബൂത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ കിഷന്‍ഗഡ‍ില്‍ വെളളിയാഴ്ചയാണ് അപകടം. ടോള്‍ ബൂത്തിലെ സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  

ജയ്പൂര്‍ - അജ്മീര്‍ ഹൈവേയിലാണ് മൂന്ന് മണിയോടെയായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടോള്‍ ബൂത്തിലേക്ക് എസ്‍യുവി എത്തിയതിന് പിറകെ പാഞ്ഞെത്തിയ ട്രക്ക്ഇടിച്ച് കയറുകയായിരുന്നു. ബിയര്‍ കുപ്പികള്‍ പൊട്ടി കാറിന് മുകളിലേക്ക് വീഴുന്നതും വിഡിയോയിൽ വ്യക്തം. അപകടത്തില്‍ ടോള്‍ ബൂത്തും ഭാഗികമായി തകര്‍ന്നു.

MORE IN SPOTLIGHT
SHOW MORE