ഇന്ത്യന്‍ ദേശീയ ഗാനം ഏറ്റുപാടി പാക് ആരാധകന്‍, ഊഷ്മളം ഈ വിഡിയോ

pak-fan-india
SHARE

ക്രിക്കറ്റ് ലോകത്തിന്റെ മതമാണെന്ന് പറയുന്ന ആരാധകരുണ്ട്. അവിടെ അതിർത്തിയോ ഭാഷയോ സംസ്കാരവും ഇല്ലെന്നാണ് അവരുടെ വാദം. അതിന് അടിവരയിടുന്ന നല്ല കാഴ്ചയുടെ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്.  

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോൾ ഇരു രാജ്യങ്ങളും ആവേശത്തോടയാണ് കളിയെ സമീപിച്ചത്. അക്കൂട്ടത്തിൽ ഒട്ടേറെ രസകരും മാതൃകാപരവുമായ കാഴ്ചകളും പിറന്നിരുന്നു. അക്കൂട്ടത്തിലൊന്നാണ് അതിർത്തികൾ മായ്ച്ച് കളഞ്ഞ് സൗഹൃദം സ്ഥാപിച്ചിരിക്കുകയാണ് ഇൗ യുവാവ്. മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയഗാനം ചൊല്ലുമ്പോഴായിരുന്നു സംഭവം.

മത്സരം കാണാനെത്തിയ ഒരു പാക് ആരാധകനും ഇന്ത്യയുടെ ദേശീയഗാനം ഏറ്റുപാടി. പാക്കിസ്ഥാന്റെ ജേഴ്‌സിയും അണിഞ്ഞെത്തിയ ആരാധകന്‍ ദേശീയഗാനം പാടുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അതിനൊപ്പം ദേശീയഗാനം ചൊല്ലുമ്പോള്‍ സ്‌റ്റേഡിയത്തിലുള്ള പാക് ആരാധകര്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ബഹുമാനിക്കുന്നതും വിഡിയോയില്‍ കാണാം. 

മൽസരത്തിനിടയിൽ യൂസ്‌വേന്ദ്ര ചാഹല്‍ ഉസ്മാന്‍ ഖാന്റെ ഷൂ കെട്ടിക്കൊടുത്തതും വലിയ വാർത്തായായിരുന്നു. അതിർത്തികൾ മായ്ക്കുന്ന ഇൗ നല്ല കാഴ്ചകൾക്ക്  അഭിനന്ദനവുമായി നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി.

MORE IN SPOTLIGHT
SHOW MORE