‘മാച്ച് ജയിച്ചത് ഇന്ത്യ; ഹൃദയം ജയിച്ചത് ഇവള്‍’; ആരാണീ സുന്ദരി..? തേടി ആരാധകര്‍

pak-girl-cricket
SHARE

ഒറ്റനോട്ടത്തിൽ തന്നെ മനസ് കവർന്ന ആ സുന്ദരിയെ തേടുകയാണ് സോഷ്യൽ ലോകം. ഇന്നലെ ഇന്ത്യ–പാക് മൽസരത്തിനിടയിൽ സ്ക്രീനിലെത്തിയ ഇൗ പാക്കിസ്ഥാൻ ആരാധികയായ പെൺകുട്ടിയ്ക്ക് ഒട്ടേറെ ആരാധകരാണ് ഇപ്പോൾ. മാച്ച് ജയിച്ചത് ഇന്ത്യയാണെങ്കിലും ഹൃദയം ജയിച്ചത് ഇവളാണെന്നാണ് ചിലരുടെ അഭിപ്രായം. പാക്കിസ്ഥാന്റെ ജേഴ്സി അണിഞ്ഞെത്തിയ ആരാധികയെ തേടുകയാണ് ഇന്ത്യൻ സോഷ്യൽ ലോകം. 

ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയാണ് ട്വിറ്ററില്‍ ചിലര്‍. പാകിസ്ഥാന്റെ ജഴ്‌സിയണിഞ്ഞെത്തിയ ആരാധികയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചത് ഇന്ത്യയുടെ സ്‌കോര്‍ 17 ല്‍ എത്തി നില്‍ക്കെയായിരുന്നു. 

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

MORE IN SPOTLIGHT
SHOW MORE