കരിപൂശി ചെരുപ്പ് മാലയണിയിച്ച് പോത്തിന്റെ പുറത്തിരുത്തി; പീഡനത്തിന്റെ ശിക്ഷ

punishment-for-rape
SHARE

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവിനെ ഗ്രാമവാസികൾ മുഖത്ത് കരിപൂശി ചെരുപ്പ് മാല അണിയിച്ച് പോത്തിന്റെ പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചു. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റിലാണ് അന്ധേരിയിൽ താമസിക്കുന്ന കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒരു വർഷമായി പലരും കുട്ടിയെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജൂൺ 26 നാണ് അവസാനമായി പീഡിപ്പിച്ചത്. അതിനുശേഷം അസഹ്യമായ വേദനയുണ്ടായി. തുടർന്നാണ് കൂട്ടുകാരോട് പീഡന വിവരം പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

ഒരു സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. ഇത് അയാൾ മൊബൈലിൽ ഷൂട്ട് ചെയ്യുകയും അയാളുടെ കൂട്ടുകാരെ കാണിക്കുകയും ചെയ്തു. പിന്നീട് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി അയാളുടെ കൂട്ടുകാർ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി പരാതിയിൽ പറയുന്നു. അതിൽ ഒരാളെയാണ് ഗ്രാമവാസികൾ പോത്തിന്റെ പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചത്. അതിനിട പുറത്തുവന്ന വീഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE