അറബിയുടെ പല്ല് വൃത്തിയാക്കുന്ന പക്ഷി; അപൂർവം ഇൗ ചങ്ങാത്തം; വിഡിയോ

tooth-cleaning
SHARE

ഒറ്റ നോട്ടത്തിൽ ഇയാൾ ജീവനോട് പക്ഷിയെ തിന്നാനുള്ള ഒരുക്കത്തിലാണോ എന്ന് തോന്നിപ്പോകും. പക്ഷേ ഒന്നുകൂടി ശ്രദ്ധിച്ചാൻ ഇൗ ചങ്ങാത്തത്തിന്റെ ആഴം മനസിലാകും. ഉടമസ്ഥന്റെ പേരുവിളിക്കുന്ന പറയുന്നതെന്തും ചെയ്യുന്ന വളർത്തു പക്ഷികളെ കണ്ടിട്ടുണ്ടെങ്കിലും പല്ല് വൃത്തിയാക്കി തരുന്ന ഒരു പക്ഷിയാണ് ഇവിടെ താരം. സോഷ്യൽ ലോകത്ത് വൈറലാണ് ഇൗ ചങ്ങാത്തം. 

ഒരു അറബ് മധ്യവയസ്കനാണ് പക്ഷിയെ കൊണ്ട് തന്റെ പല്ല് വൃത്തിയാക്കുന്നത്. ഇവർ തമ്മിലുള്ള ഇൗ ചങ്ങാത്തത്തിന്റെ വിഡിയോ പകർത്തി സോഷ്യൽ ലോകത്ത് പോസ്റ്റ് ചെയ്തതോടെ വിഡിയോ ലോകമെമ്പാടും തരംഗമായി. വായ പൊളിച്ച് നില്‍ക്കുന്ന അറബിയുടെ പല്ലുകൾ വളരെ ഉത്തരവാദിത്തത്തോടെ വൃത്തിയാക്കുന്ന പക്ഷിയ്ക്കും ആരാധകരേറെയാണ്. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍ മറ്റ് ചിലര്‍ അറബിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE