നനഞ്ഞൊട്ടിയ യൂണിഫോമിലാണ് അന്ന് കണ്ടത്; ഹൃദയം കൊണ്ട് ആലുവയുടെ യാത്രാക്കുറിപ്പ്

police-fb-post
SHARE

സ്ഥലം മാറിപ്പോകുന്ന ഒരു പൊലീസുകാരനെപ്പറ്റി സഹപ്രവർത്തകർക്ക് പറയാൻ ഒട്ടേറെ അനുഭവങ്ങളും നല്ല വാക്കുകളും ഉണ്ടാകും. എന്നാൽ ഒരു നാട് ഒട്ടാകെ ഒരു പൊലീസുകാരന് യാത്രയയപ്പ് നൽകുന്ന കാഴ്ചയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ആലുവ വെസ്റ്റ് സ്റ്റേഷനിൽ നിന്നും  ട്രാസ്ഫറായി പോകുന്ന എസ്.ഐ അനിൽകുമാറിന് അക്ഷരങ്ങളിലൂടെയാണ് ഇൗ ചെറുപ്പക്കാരുടെ സ്നേഹാദരം.  

പ്രളയത്തിന്റെ കെടുതിയിൽ ആലുവ ദുരിതത്തിലായപ്പോൾ ഇൗ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് ഇൗ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തൊണ്ണൂറ് ശതമാനവും വെള്ളത്തിൽ മുങ്ങിയ സ്റ്റേഷൻ പരിധിയിൽ ഒരാളുപോലും മരണപ്പെടാതിരുന്നത്ത് സാറിന്റെ നേതൃത്വത്തിൽ നടത്തിയ മുന്നൊരുക്കങ്ങളുടെയും രക്ഷാപ്രവർത്തനത്തിന്റെയും ഫലം കൂടിയാണ്. പതിനാലാം തീയതി രാത്രി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ അദ്ദേഹം ഇരുപതാം തീയതി വെള്ളം താഴ്ന്ന് ആളുകൾ സുരക്ഷിതമാകും വരെ ആ പ്രവർത്തനം തുടർന്നുകൊണ്ടേ ഇരുന്നു. ആ ദിവസങ്ങളിലെല്ലാം രാത്രിയിൽ പോലും നനഞ്ഞൊട്ടിയ യൂണിഫോമിട്ടാണ് സാറിനെ കണ്ടിട്ടുള്ളത്’. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആദ്യമായാണ് ഒരു പോലീസുകാരനെ പറ്റി എഴുതുന്നത്.

ആലുവ വെസ്റ്റ് സ്റ്റേഷനിൽ നിന്നും ഞങ്ങളെയെല്ലാം വിട്ട് ട്രാസ്ഫറായി പോകുന്ന SI അനിൽകുമാർ സാറിന് എഴുത്തിലൂടെ ഒരു സ്നേഹാദരം നൽകിയില്ലെങ്കിൽ അത് ഞങ്ങൾ ചെയ്യുന്ന ശരികേടായിപ്പോകും. ചുവടെയുള്ള ചിത്രങ്ങൾ കഴിഞ്ഞ മാസത്തെ പ്രളയത്തിൽ നിന്നും പകർത്തിയതാണ്. കയ്യിൽ കിട്ടിയ ഉപകരണങ്ങളുമായി രക്ഷാ പ്രവർത്തനത്തിനിറങ്ങിയ ഞങ്ങൾക്ക് കഴുത്തറ്റം വെള്ളത്തിലും ഒരു ജേഷ്ഠനെപ്പോലെ ധൈര്യം തന്ന് കൂടെയുണ്ടായിരുന്നു.

90% വെള്ളത്തിൽ മുങ്ങിയ സാറിന്റെ സ്റ്റേഷൻ പരിധിയിൽ ഒരാളുപോലും മരണപ്പെടാതിരുന്നത്ത് സാറിന്റെ നേതൃത്വത്തിൽ നടത്തിയ മുന്നൊരുക്കങ്ങളുടെയും രക്ഷാപ്രവർത്തനത്തിന്റെയും ഫലം കൂടിയാണ്. പതിനാലാം തീയതി രാത്രി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ അദ്ദേഹം ഇരുപതാം തീയതി വെള്ളം താഴ്ന്ന് ആളുകൾ സുരക്ഷിതമാകും വരെ ആ പ്രവർത്തനം തുടർന്നുകൊണ്ടേ ഇരുന്നു. ആ ദിവസങ്ങളിലെല്ലാം രാത്രിയിൽ പോലും നനഞ്ഞൊട്ടിയ യൂണിഫോമിട്ടാണ് സാറിനെ കണ്ടിട്ടുള്ളത്.

പ്രളയം നടന്ന ആറു ദിവസത്തോളം അദ്ദേഹം ഉറങ്ങിയത് സ്റ്റേഷനിലെ ബൊലേറോ ജീപ്പിലാണ്. വെള്ളമിറങ്ങിയ അന്ന് മുതൽ ക്‌ളീനിംഗിനായി ഒരുപറ്റം പോലീസുകാരുമായി വീടുകളിലേക്കും കോളനികളിലേക്കും. 

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാറിന്റെ സേവനത്താൽ ഇന്നും ജീവിതത്തിലേക്ക് മടങ്ങിവന്ന ഒരുപാട് പേർ ഈ നാട്ടിലുണ്ട്. ആലങ്ങാടിന്റെ സുരക്ഷക്കായി ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷന്റെ SHO-യായി സേവമനുഷ്ഠിച്ച സാറിന് എന്നും നന്മകൾ നേരുന്നു. ട്രാൻസ്ഫറായി ബിനാനിപുരത്തേക്ക്...

MORE IN SPOTLIGHT
SHOW MORE