കടുപ്പത്തില്‍ താളത്തിലൊരു ചായ; പൊന്നാനിയിലെ ചായയടി കണ്ടത് ലക്ഷങ്ങൾ; വൈറല്‍ വിഡിയോ

ponanni-tea-video
SHARE

ചായപ്രേമികളാണ് ഭൂരിഭാഗം മലയാളികളും. കടുപ്പം കൂട്ടി, കടും മധുരത്തിൽ നല്ല ചൂടോടെയുളള ചായ കുടിക്കും അവര്‍. ചായക്കടയിലെ ചായ പകർന്നു തരുന്നതും ഒരു കല തന്നെയാണ്. നന്നായി അടിച്ചു പതപ്പിച്ച് ഗ്ലാസിൽ പകരുന്ന ചായ ഒരു അനുഭൂതി തന്നെയാണ്. പൊന്നാനിയിലെ ചായയടി ട്വിറ്ററിൽ കണ്ട് കണ്ണ് തളളിയിരിക്കുന്നത് ലക്ഷങ്ങളാണ്. 1.26 മില്യണധികം ആളുകളാണ് 40 സെക്കന്റ് മാത്രം നീളുന്ന ഈ വിഡിയോ കണ്ടത്.

‘ദി ചപ്പാത്തി ഫാക്ടറി’ എന്ന ഹോട്ടലിലെ സ്‌പെഷ്യല്‍ ചായയടിയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമാകുന്നത്. ഗ്ലാസില്‍ താഴെ ഭാഗത്ത് കട്ടന്‍ ചായ മുകളില്‍ പാല്‍ അതിനു മീതെ പത എന്നിങ്ങനെയാണ് ഗ്ലാസില്‍ ചായക്കായി തയ്യാറാക്കി വെയ്ക്കുന്നത്. ആവശ്യകാരുടെ താല്‍പര്യപ്രകാരമാണ് കൂട്ടുകള്‍. 

ശേഷം രണ്ട് വിരല്‍ കൊണ്ട് ചായ ഗ്ലാസെടുത്ത് മറിച്ച് തിരിക്കും. ഒരൊറ്റ ചായയടിയിലൂടെ ട്വിറ്ററില്‍ താരമായിരിക്കുകയാണ് ഈ ചായ ചേട്ടന്‍. ബി.ബി.സി ഗ്ലോബല്‍ ജെന്‍ഡര്‍ ആന്റ് ഐഡന്റിറ്റി കറസ്‌പോണ്ടന്റായ മേഘ മോഹനാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

MORE IN SPOTLIGHT
SHOW MORE