ഒാഗ്മെന്റ് റിയാലിറ്റിയിലൂടെ വ്യത്യസ്തമാര്‍ന്ന കോളജ് മാഗസിനുമായി വിദ്യാര്‍ഥികള്‍

ar-college-magazine-t
SHARE

വായിക്കാന്‍ മാത്രമല്ല, കണ്ടും കേട്ടും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കോളജ് മാഗസിന്‍. തിരുവനന്തപുരം എസ്.സി.ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഒാഗ്മെന്റ് റിയാലിറ്റിയിലൂടെ വ്യത്യസ്തമാര്‍ന്ന മാഗസിന്‍ പുറത്തിറക്കിയത്.  

കാലം മാറി, സാങ്കേതികവിദ്യയും. മാഗസിനിലും ആ മാറ്റമുണ്ടാകണം. ചീഫ് എഡിറ്റര്‍ ബ്രഹ്മദത്തയുടേയും കൂട്ടരുടേയും ആ ചിന്തയാണ്  തനുരൂഹത്തിന്റ പിറവിക്ക് പിന്നില്‍ 

sct magazine എന്ന അന്‍ഡ്രായിഡ് ആപ്പിലൂടെ ഈ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ വായനക്കാര്‍ക്ക് ലഭിക്കുന്നത് വേറിട്ട ആസ്വാദന അനുഭവമായിരിക്കും .

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷനും ഇന്‍റര്‍നെറ്റില്‍ നിന്ന് ഇ മാഗസിനും ഡൗണ്‍ലോഡ് ചെയ്യാം. സാങ്കേതികവിദ്യ വളര്‍ന്ന സാഹചര്യത്തില്‍ കുട്ടികളുടെ പുസ്തകങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും ഇത് മാതൃകയാക്കാവുന്നതാണെന്നും  വിദ്യാര്‍ഥികള്‍ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE