ഹർത്താലിനെതിരെ കോടതിയിൽ; ടിജി മോഹൻദാസിനു കിട്ടിയത്; പരിഹസിച്ചും ചിലർ

tg-mohandas
SHARE

ഹർത്താലിനെതിരെ കോടതിയെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി പങ്കുവെച്ചുകൊണ്ട് ‍‍‍ബിജെപി ഇന്‍റലക്ച്വല്‍ സെല്‍ മേധാവിടിജി മോഹൻദാസിന്റെ ട്വിറ്റർ പോസ്റ്റ്. 

''പലരുടേയും ആവശ്യപ്രകാരം ഹർത്താലിനെതിരെ ഒരു സ്റ്റേ ഓർഡർ കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവധിദിവസത്തിൽ പ്രവർത്തിക്കാനാവില്ല എന്ന് മറുപടി കിട്ടി. പിൻവാങ്ങി'', എന്നായിരുന്നു മോഹന്‍ദാസിന്‍റെ ട്വീറ്റ്.

''വാഹനങ്ങൾ ഓടില്ല. കുട്ടനാട്ടിലെ പമ്പുകൾ പ്രവർത്തിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തുകയില്ല. കുടിവെള്ള ടാങ്കറുകൾ ഓടില്ല. പച്ചവെള്ളം കിട്ടില്ല. എന്നാലെന്ത്? ഒരു ബന്ദല്ലേ? സുഖമല്ലേ? രസമല്ലേ?'', ഹർത്താലിനെക്കുറിച്ചുള്ള മോഹൻദാസിൻറെ അടുത്ത ട്വീറ്റ് ഇങ്ങനെ. 

''മറ്റുള്ളവൻറെ കാലിലെ നീരിറക്കം നോക്കി ചികിത്സ നിർദ്ദേശിക്കുന്നതിനു മുമ്പേ സ്വന്തം കാലിലെ മന്ത് ചികിത്സിക്കാൻ പറ്റുമോ.?'' എന്ന കമന്റ് ബോക്സിലെ ചോദ്യത്തിന് ''ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ വളരെ ബുദ്ധിമുട്ടാണ്. നമ്മൾ മാത്രമായി ആയുധം ഉപേക്ഷിച്ചാലെങ്ങനെ?'' എന്ന ഉത്തരമാണ് മോഹൻദാസ് നൽകിയത്. അവധിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മോഹൻദാസ് കോടതിയെ സമീപിച്ചതെന്ന് പരിഹസിക്കുന്നവരുമുണ്ട്. 

MORE IN SPOTLIGHT
SHOW MORE