നന്ദി രാഹുൽ; ഞങ്ങളുടെ മോചനത്തെ എതിർക്കാത്തതിന്; ഹൃദയഭാഷയിൽ നളിനി

rahul-nalini
SHARE

പിതാവിന്റെ ഘാതകരോട് ക്ഷമിക്കുകയും മോചനത്തിന് തടസം നിൽക്കുകയും ചെയ്യാതിരുന്നതിന് രാഹുൽഗാന്ധിയോട് നന്ദി പറഞ്ഞ് നളിനി. രാജിവ് ഗാന്ധി വധകേസിൽ പിടിക്കപ്പെട്ട് 25 വർഷമായി തടവിൽ കഴിയുകായിരുന്നു നളിനി. നളിനിക്കൊപ്പം ഭർത്താവ് മുരുകനും മറ്റ് എട്ടുപേരും തടവിലായിരുന്നു. ഇവരുടെയെല്ലാം മോചനത്തിനാണ് ഇപ്പോൾ വഴിയൊരുങ്ങിയിരിക്കുന്നത്. 

'എത്രയും വേഗം മകളുടെ അടുത്തെത്തണമെന്നാണ് ആഗ്രഹം. കഴിഞ്ഞതെല്ലാ മറന്ന് ഇനിയുള്ള കാലം മകൾക്കും ഭർത്താവിനുമൊപ്പം സമാധാനത്തോടെ ജീവിക്കണം. പുതിയൊരു ജീവിതം തുടങ്ങണം. ഞങ്ങളെ മോചിപ്പിച്ചതിന് രാഹുൽഗാന്ധിക്ക് നന്ദി' നളിനി പറഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കാലം തടവിൽ കഴിയുന്ന ലോകത്തെ ഏക വനിതയാണ് നളിനി ശ്രീഹരന്‍.

രാജീവ്ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളുടെയും വധശിക്ഷ നേരത്തെ സുപ്രിംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടർന്ന് അന്നത്തെ ജയലളിതാ സർക്കാർ പ്രതികളുടെ മോചനത്തിനു വേണ്ട നടപടികൾ ആരംഭിച്ചിരുന്നെങ്കിലും, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസിൽ സംസ്ഥാന സര്‍ക്കാറുകൾ തീരുമാനമെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കം സ‍ൃഷിടിക്കുമെന്ന വാദവുമായി കേന്ദ്രം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് തീരുമാനം ഗവർണർക്ക് വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിന്റെ പുതിയ നടപടി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.