നീ അന്ന് അമ്മയുടെ വയറ്റില്‍; മകന്‍റെ സങ്കടം മായ്ച്ച് അച്ഛന്‍: നോവിക്കും ഈ വരികളും

ramesh-kumar-fb-post
SHARE

മരിക്കാത്ത പ്രണയത്തിന്‍റെ ആടയാളമായി സോഷ്യൽ ലോകം പലകുറി വിളിച്ച മനുഷ്യനാണ് രമേശ് കുമാർ. മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹം വാക്കുകളായി അയാൾ പകരുമ്പോൾ പലകുറി വായിച്ച് മലയാളി കണ്ണുനിറച്ചിട്ടുണ്ട്. ഇപ്പോഴിതാ മകന്റെ പിറന്നാളിന് അവന്റെ വലിയൊരു സങ്കടം പറഞ്ഞാണ് രമേശിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. 

‘കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ ഓൺലൈൻ വാർത്തകളിൽ മുഴുവൻ എന്റെയും അച്ചൂന്റെയും ഫോട്ടോ മാത്രം കണ്ട് ആശാൻ കട്ടകലിപ്പിലാ. നിങ്ങളുരണ്ടും മാത്രേ ഉള്ളോ? കിച്ചു ഇല്ലേയെന്നും ചോദിച്ചു. അപ്പൊ ഞാൻപറഞ്ഞു എടാ നീ അപ്പൊ അമ്മേടെ കുമ്പിയിൽ(വയറിനുള്ളിൽ ) ഉണ്ടല്ലോ. അച്ഛനും അമ്മയും, അമ്മേടെ കുമ്പിയിൽ നീയും. അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി. ഇച്ചിരിക്കൂടെ വലുതാവുമ്പോ അച്ഛാ നിങ്ങടെ എൻഗേജ്‌മെന്റ് ഫോട്ടോയിൽ എങ്ങനാ അമ്മേടെ കുമ്പിയിൽ ഞാൻ വന്നതെന്ന് ചോദിച്ചാൽ..ഞാൻ പെട്ട്...’

മകന്റെ അഞ്ചാംപിറന്നാളിന് അവന്റെ ചിത്രം മാത്രം വച്ചാണ് രമേശ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ ഇൗ കുറിപ്പിലും നിറയുന്നത് രമേശിന്റെ അച്ചു തന്നെയാണ്. വായിച്ച സുഹൃത്തുക്കളാകട്ടെ അച്ചുവിനെയും രമേശിനെയും ചേർത്ത് പിടിച്ച് കിച്ചുവിന് പിറന്നാളാശംസ നേരുകയാണ്.

ഫെയ്സ്ബുക്കിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരേ..

ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ്‌ എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.

എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ ...പക്ഷെ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ ഓൺലൈൻ വാർത്തകളിൽ മുഴുവൻ എന്റെയും അച്ചൂന്റെയും ഫോട്ടോ മാത്രം കണ്ട് ആശാൻ കട്ടകലിപ്പിലാ .....നിങ്ങളുരണ്ടും മാത്രേ ഉള്ളോ?കിച്ചു ഇല്ലേയെന്നും ചോദിച്ചു ... അപ്പൊ ഞാൻപറഞ്ഞു എടാ നീ അപ്പൊ അമ്മേടെ കുമ്പിയിൽ (വയറിനുള്ളിൽ )ഉണ്ടല്ലോ ...അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും ...അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ .... ഓൺലൈൻ പോർട്ടലിൽ വന്ന എൻഗേജ്‌മെന്റ് ഫോട്ടോ കാണിച്ചാണ് ഈ കടുത്ത നുണപറഞ്ഞു വച്ചേക്കുന്നത്. 

ഇച്ചിരിക്കൂടെ വലുതാവുമ്പോ അച്ഛാ നിങ്ങടെ എൻഗേജ്‌മെന്റ് ഫോട്ടോയിൽ എങ്ങനാ അമ്മേടെ കുമ്പിയിൽ ഞാൻ വന്നതെന്ന് ചോദിച്ചാൽ യെസ് ....ഞാൻ പെട്ട് അതോണ്ട് ഇന്നത്തെദിവസം അവന്റെ മാത്രംഫോട്ടോമതി .നിങ്ങളോരോരുത്തരുടേയും സ്നേഹംതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും, ആഘോഷവും ....ഞങ്ങളോട് കാണിക്കുന്ന വലിയ സ്നേഹത്തിനു, ചേർത്തുപിടിക്കലിന് അവന്റെ വക എല്ലാവർക്കും ചക്കരയുമ്മകൾ .....!

MORE IN SPOTLIGHT
SHOW MORE