ദുരന്തഭൂമിയില്‍ വെളിച്ചമെത്തിക്കാം; ജോണ്‍സണ്‍ സ്പോണ്‍സര്‍മാരെ തേടുന്നു: കുറിപ്പ്

johnson
SHARE

എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളിയാണ് കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ ജോൺസൺ. ദുരന്തഭൂമിയിലേക്ക് വെളിച്ചമെത്തിക്കാൻ ജോൺസൺ തയാറാണ്. അതിനായി സ്പോൺസർമാരെ വേണം.  ക്യാംപുകളിൽ വൈദ്യുതി ലഭ്യത താറുമാറായി കിടക്കുന്നതിനാൽ അവിടെ  സോളാർ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന വിളക്കുകൾ എത്തിക്കാൻ കഴിഞ്ഞാൽ അതു വലിയൊരു അനുഗ്രഹമായിരിക്കും- ജോൺസൺ പറയുന്നു. ജോൺസൺന്റെ കുറിപ്പിന്റെ പൂർണ്ണരൂപം.

ദുരന്തഭുമിയിൽ

വെളിച്ചമെത്തിക്കാൻ 

സ്പോൺസർമാരെ തേടുന്നു.................

സത്‍വ എൻവിറോണ്മെന്റൽ ഓർഗനൈസേഷൻ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് 500 സോളാർ എൽ ഇ ഡി എമർജൻസി ലൈറ്റ് നൽകാൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടി ലാമ്പ് നിർമ്മിക്കാനാവശ്യമായ സാമ്പത്തിക സഹായം സ്പോൺസർ ചെയ്യുന്നതിന് സന്മനസ്സുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. (10 എണ്ണം മുതൽ മുകളിലേക്ക് സ്പോൺസർ ചെയ്യാം)

3200 രൂപ മാർക്കറ്റ് വിലയുള്ള സോളാർ എമർജൻസി ലാമ്പിന്റെ നിർമ്മാണച്ചിലവ് മാത്രം സ്പോൺസർ ചെയ്താൽ മതിയാകും.

സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവരോട് മാത്രം നിർമ്മാണച്ചിലവ് സംസാരിക്കുന്നതാണ്.

ഈ മേഖലയിൽ26വർഷമായിപ്രവര്ത്തിച്ചുവരുന്ന m-tech electro digital industry യുടെ നേതൃത്വത്തിലുള്ള വനിതാ സംരംഭകരുടെ യൂണിറ്റുകളിലും m-tech ന്റെ നേരിട്ടുള്ള യൂണിറ്റുകളിലും വച്ചാണ് നിർമിക്കുന്നത്. ഈയൊരു പ്രവർത്തനത്തിനു വേണ്ടി എല്ലാ യൂണിറ്റിലെയും നിർമാണ തൊഴിലാളികൾ വേതനംവാങ്ങാതെ ജോലി ചെയ്യാൻ സന്നദ്ധരാണ്.(വനിതാസംരംഭകരുടെ യൂണിറ്റുകൾ :Starlight nochad, Ente thozhilidam kattippara, Sthree shakthi chakkittappara.Jyothi LED unit Perambra)

എല്ലാവരും ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവ എത്തിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിവരുന്നുണ്ട് .എന്നാൽ ഈ ക്യാമ്പുകളിൽ സ്ത്രീകളും, കുട്ടികളും, അസുഖമുള്ള ആളുകളുമടക്കം അതീവ ഗുരുതരമായ ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നുണ്ട്. കറണ്ടിന്റെ ലഭ്യത താറുമാറായി കിടക്കുന്നതിനാൽ അവിടെ നമുക്ക് സോളാർ പാനൽ ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന വിളക്കുകൾ എത്തിക്കാൻ കഴിഞ്ഞാൽ അതു വലിയൊരു അനുഗ്രഹമായിരിക്കും.

ഒന്നോ രണ്ടോ ആളുകൾ മാത്രം വിചാരിച്ചാൽ ഇത് പ്രാവർത്തികമാക്കാൻ കഴിയില്ല . അതിനാൽ എല്ലാവരുടെയും സഹായം ആവശ്യമുണ്ട്.

MORE IN SPOTLIGHT
SHOW MORE