പ്രളയകാല കല്ല്യാണം; നവവധുവിനെ എടുത്തുപൊക്കി വീട്ടിലെത്തിച്ച വരന്‍: വിഡിയോ വൈറല്‍

couple-flood
SHARE

പ്രളയമാണ്, പെരുമഴയാണ്. പെരുമഴയത്തെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലാണ്. വിവാഹസാരി ഉയർത്തിപ്പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട സന്ദിഗ്ധാവസ്ഥയിലായി നവവധു.

എന്നാൽ ഭാര്യയെ ബുദ്ധിമുട്ടിച്ചില്ല ഭർത്താവ്. മറ്റൊന്നും നോക്കാതെ അവളെ എടുത്തു പൊക്കി പ്രളയജലത്തിലൂടെ നടന്ന് വീടിനുള്ളിൽ കയറി. പ്രളയകാലത്തെ ഈ വിവാഹവിഡിയോ നവമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നത് വിഡിയോയിൽ കേൾക്കാം. സ്ഥലം ഏതാണെന്നോ വിഡിയോയിൽ ഉള്ള ആളുകൾ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.

MORE IN SPOTLIGHT
SHOW MORE