മറാത്തി പറഞ്ഞ് ദുല്‍ഖര്‍; മലയാളം വഴങ്ങാതെ മിഥില: രസികന്‍ വിഡിയോ

dulqer-midhila
SHARE

ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായുള്ള കാത്തിരിപ്പ് ഇന്ന ്അവസാനിച്ചു. .റോഡ് മൂവി വിഭാഗത്തിലെത്തുന്ന കാർവാനിൽ ഇർഫൻ ഖാനൊപ്പമാണ് ദുൽഖർ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റേയും നടി മിഥില പാല്‍ക്കറിന്റെയും രസകരമായ ഡയലോഗ് ബാറ്റില്‍ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

മലയാളത്തിലേയും മറാത്തിയിലേയും ഡയലോഗുകള്‍പരസ്പരം കൈമാറി പറയുക എന്നതായിരുന്നു ചലഞ്ച്. സൂം ടിവിയുടെ ഈ പരിപാടിയില്‍ മലയാളത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ പലപ്പോഴും മിഥില നന്നായി കഷ്ടപ്പെട്ടു. എന്നാല്‍ മിഥിലയുടെ വെല്ലുവിളിക്ക് മുന്നില്‍ മറാത്തി ഡയലോഗുകള്‍ തെറ്റുകൂടാതെ പറഞ്ഞ് ദുല്‍ഖര്‍ വിജയിയാവുകയും ചെയ്തു. ദുൽഖറിന്റെ സ്വന്തം സിനിമകളിലേയും മമ്മൂട്ടി ചിത്രങ്ങളിലേയും ഡയലോഗുകളാണ് ദുൽഖർ മിഥിലയ്ക്ക് നൽകിയത്.

കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെ എന്ന ബിഗ് ബിയിലെ ഡയലോഗും നിന്റെ തീരുമാനങ്ങളാണ് നിധി വിധി, നിന്റെ പിറകെ നടക്കാതെ നിന്നോടൊപ്പം നടക്കാനാണ് എനിക്കിഷ്ടം തുടങ്ങിയ ഡയലോഗുകളാണ് ദുൽഖർ മിഥിലയെക്കൊണ്ട് പറയിപ്പിച്ചത്.

മുംബൈയിൽനിന്ന് കേരളത്തിലേക്ക് റോഡുമാർഗം മൃതദേഹവുമായുള്ള യാത്രയാണ് കാർവാനിന്‍റെ ഇതിവൃത്തം. ദുൽഖറിന്‍റെ അവിനാഷ് എന്ന കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്ന ഷൗക്കത്തിന്‍റെ വേഷത്തിൽ ഇർഫാൻഖാനുമുണ്ട്. ഇവരെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന പെൺകുട്ടിയുടെ വേഷമാണ്, സിനിമയില്‍അരങ്ങേറ്റംകുറിക്കുന്ന മിഥില പാൽക്കറിന്. മൂവരും ചേരുമ്പോൾ മാറിപ്പോയ മൃതദേഹവും വഹിച്ചുളള യാത്ര രസകരമാകുന്നു.

MORE IN SPOTLIGHT
SHOW MORE