'സോഫിയ' മാതൃക ഇന്ത്യയിലും ; ലോകത്ത് ആദ്യമായി ഹിന്ദി സംസാരിക്കുന്ന റോബോട്ട്

sofia-saudi
SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിർമിച്ച ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയയുടെ മാതൃകയിൽ ഇന്ത്യയിലും ഒരു റോബോട്ടൊരുങ്ങുന്നു. റാഞ്ചി സ്വദേശിയായ രഞ്ജിത് ശ്രീവാസ്തവയാണ് റോബോട്ടിന്റെ അണിയറയിൽ.

രശ്മി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് ഹിന്ദി, മറാത്തി എന്നീ ഭാഷകൾ സംസാരിക്കാനാകും. ഇതോടെ ലോകത്ത് ആദ്യമായി ഹിന്ദി സംസാരിക്കുന്ന റോബോട്ടായി രശ്മി മാറും. 

സോഫിയയുടേതിന് സമാനമായ സാങ്കേതിവിദ്യകളാണ് രശ്മിയിലും പരീക്ഷിക്കുന്നത്.  ശാസിച്ചപ്പോൾ 'ഗോ ടു ഹെൽ' എന്ന് രശ്മി മറുപടി നൽകിയതായി രഞ്ജിത് പറയുന്നു.

rashmi-india

എംബിഎ ബിരുദധാരിയായ രഞ്ജിത് കഴിഞ്ഞ രണ്ട് വർഷമായി റോബോട്ടിന്റെ പണിപ്പുരയിലാണ്. 50,000 രൂപയാണ് ഇതുവരെയുള്ള തിലവ്. 

മണിക്കൂറുകളോളം സംസാരിക്കാനും ഒരിക്കൽ കണ്ടയാളെ പിന്നീട് തിരിച്ചറിയാനും രശ്മിക്കാകും. 

സോഫിയയാണ് പ്രചോദനമെന്ന് രഞ്ജിത് പറയുന്നു. സോഫിയക്ക് സൗദി പൗരത്വം നൽകിയതുപോലെ രശ്മിക്ക് ഇന്ത്യ പൗരത്വം നൽകുമോ എന്നാണറിയേണ്ടത്.

MORE IN SPOTLIGHT
SHOW MORE