ഞാനവര്‍ക്ക് ഡ്രൈവറല്ല; കൂടപ്പിറപ്പ്: പിടിച്ചത് ഹൃദയത്തിന്‍റെ വളയം: കുറിപ്പ്

driver-fb-post
SHARE

ചിലപ്പോഴൊക്കെ വാഹനത്തിന്റെ മാത്രമല്ല. ഒരു ജീവിതകാലം മുഴുവൻ നമുക്കൊപ്പം വളയം പിടിക്കാൻ അവരുണ്ടാകും. രാപ്പകൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പോലെ വീട്ടിലെ എല്ലാമെല്ലാമായി അമ്മയ്ക്ക് പൊന്നുണ്ണിയായി മാറാറുള്ള ചിലര്‍. അത്തരത്തിലൊരു അനുഭവക്കുറിപ്പാണ് വായനക്കാരുടെ മനസ് നിറയ്ക്കുന്നത്. സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാത്ത കാലത്ത് വീട്ടിലെ ഡ്രൈവറെ സ്നേഹിച്ച കുടുംബത്തിന്റെ കഥ. അതേ പോലെ സ്വന്തം വീടും വീട്ടുകാരെപോലെ ആ കുടുംബത്തെ സ്നേഹിച്ചൊരു മനുഷ്യന്റെ കഥ. ‘ഓള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്സ്’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച അനുഭവക്കുറിപ്പ് വായിക്കാം.

എഴു വർഷങ്ങൾക്ക് മുൻപാണ് ഡോക്ടര്‍ അമ്മയുടെ ഡ്രൈവറായി ഞാൻ ചെല്ലുന്നത്. എന്റെ ഒരു കസിൻ വഴിയാണ് പാർടൈം ഡ്രൈവറായി ഞാൻ അവിടെ ജോലി തുടങ്ങിയത്. കാക്കനാട് നിന്ന് ഏലൂർ ഫാക്ട് കോംപ്ലെക്സിലെ മാധവ ഹോമിയോ ക്ലിനിക്കിലേക് ഡോക്ടര്‍ അമ്മയെ കൊണ്ടുപോവുക, വൈകിട്ട് തിരിച്ചു വീട്ടിലേക്കും. അതേപോലെ ചുരുങ്ങിയ സമയം കൊണ്ട് വീട്ടിലെ സുധാകരൻ സാറും ഡോക്ടര്‍ അമ്മയും എന്റെ ഹൃദയത്തിൽ ഇടം നേടി.

അമ്മയെ ക്ലിനിക്കിൽ ആക്കിയ ശേഷം ഞാനും സാറും അവരുടെ കുടുംബ വീടുകളിൽ പോവുമായിയുന്നു. യാത്രയിൽ ഉടനീളം പരസ്പരം സംസാരിക്കുവാന്‍ ഞങ്ങള്‍ക്ക് പല വിഷയങ്ങള്‍ ഉണ്ടായിരുന്നു. ആ യാത്രകളിൽ എനിക്ക് സാർ നൽകിയത് വലിയ ഒരു പാഠപുസ്തകം ആയിരുന്നു. എവിടെപോയാലും എന്നെ സാർ ഡ്രൈവർ എന്നും പറഞ്ഞു മാറ്റിനിർത്തിയിട്ടില്ല. ഒരു കൂടപ്പിറപ്പിനെപോലെ കൂടെ കൂട്ടുകയും കൂടെ നിർത്തുകയും ചെയ്തു. ആ കുടുംബത്തിലെ തലയെടുപ്പുള്ള കാർന്നവൻമാരിൽ ഒരാളായിരുന്നു സാർ. എല്ലാവരും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്തിരുന്ന കറ തീർന്ന മനുഷ്യ സ്‌നേഹി.. ഒരുദിവസം എല്ലാവരെയും സങ്കടപ്പെടുത്തി അദ്ദേഹം യാത്രയായി.

പിന്നീട് ഡോക്ടര്‍ അമ്മയോടൊപ്പം ഉള്ള യാത്ര മാത്രമായി. അമ്മയും അതേപോലെ തന്നെ എനിക്ക് തന്ന സ്ഥാനം അവരുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയത്തിലായിരുന്നു.. കഴിഞ്ഞ ദിവസം അമ്മയ്ക്ക് പെട്ടന്ന് ശാരീരിക ബുധിമുട്ട് ഉണ്ടാവുകയും പെട്ടന്ന് ഹോസ്പിറ്റലിൽ icu വിൽ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തു. പിറ്റേന്ന് കാണാൻ പോയെങ്കിലും സാധിച്ചില്ല. അടുത്തദിവസം റൂമിലേക്ക്‌ മാറ്റിയപ്പോൾ അതിരാവിലെ എന്റെ ഫോണിലേക്ക് വിളിച്ച് അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. അന്ന് വൈകുന്നേരം അമ്മയുടെ അടുത്ത് പോവുകയും വൈകിട്ട് വരെ അമ്മയോടൊപ്പം ചിലവഴിക്കുയും ചെയ്തു..

ഈ കാലത്ത് ഡ്രൈവർമാരെ ജോലിക്കാരായി കണ്ടു മാറ്റിനിർത്തുമ്പോൾ, ഡ്രൈവറെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഈ കുടുംബം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ഇവരൊന്നും എന്റെ ജാതിയും മതവും ഒന്നും നോക്കിയല്ല എന്നെ കൂടെ നിർത്തിയത്. മനുഷ്യത്വം മാത്രം… തിരിച്ചു എനിക്കും ആ കുടുംബത്തോടു കൂടി ജീവിതകാലം മുഴുവൻ ചേർന്ന് നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ ഡോക്ടര്‍ അമ്മയുടെ എല്ലാ അസുഖവും ദൈവം എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ എന്ന പ്രാത്ഥനയോടെ.. 

AZAD A S. 

കടപ്പാട്.. Dr മനോജ്‌കുമാർ.. രേഷ്മിടീച്ചർ.. റുപടീച്ചർ.. ദീപച്ചേച്ചി.. രഞ്ജി സർ

MORE IN SPOTLIGHT
SHOW MORE