ലോകത്തെ ഏറ്റവും ഏകാകിയായ ആദിവാസിയുടെ ദൃശ്യങ്ങൾ പുറത്ത്

lonely-man
SHARE

ലോകത്തെ ഏറ്റവും ഏകാകിയെന്ന് വിശേഷിപ്പിക്കപ്പെട്ട ആദിവാസിയുടെ അപൂര്‍വദൃശ്യങ്ങള്‍ പുറത്ത്. ബ്രസീലിലെ ആമസോണ്‍ കാട്ടില്‍ രണ്ടുപതിറ്റാണ്ടിലേറെയായി ഒറ്റക്ക് താമസിക്കുന്ന ആദിവാസിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്ത് രാജ്യത്ത് തദ്ദേശിയര്‍ക്കായ് പ്രവര്‍ത്തിക്കുന്ന ഫ്യുനായ് എന്ന ഏജന്‍സി ആണ്.   

22 വര്‍ഷങ്ങള്‍ ആരോടും മിണ്ടാതെ കാട്ടില്‍ ഏകാന്തവാസം. അന്‍പതിനും അറുപതിനും ഇടക്ക് പ്രായം. ഉറച്ച ശരീരം. ബ്രസീലിലെ വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ റോന്‍ഡോണിയയിെല ഉള്‍ക്കാട്ടിലെ ഏക മനുഷ്യവാസി ആരോഗ്യവാനായി തുടരുന്നെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. നാലായിരം ഹെക്ടര്‍ വിസ്തൃതിയുള്ള വനഭൂമിയുടെ അധിപന്‍. ബ്രസീല്‍ മാധ്യമങ്ങള്‍ നല്‍കിയ വിശേഷം ഹോള്‍ ഇന്ത്യനെന്നാണ്. വേട്ടയാടാനും ഒളിച്ചിരിക്കാനും വലിയ കുഴികളുണ്ടാക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്. ഹോള്‍ ഇന്ത്യന്റെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തേക് പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ല. നിയന്ത്രണം തുടരണമെങ്കില്‍ കാട്ടിലെ ഏകാകി ജീവനയോടെയുണ്ടെന്ന് സ്ഥാപിക്കണം. അതിനായി 22 വര്‍ഷങ്ങളായി ഫ്യുനായിയുടെ നിരീക്ഷണത്തിലാണ് ഇയാള്‍. 

ഒട്ടേറെ ഗവേഷണങ്ങള്‍ക്കും വാര്‍ത്തക്കള്‍ക്കും കഥാപാത്രമായിട്ടുണ്ടെങ്കിലും റോന്‍ഡോണിയയിെല ഏകാകിയെക്കുറിച്ച് പുറംലോകത്തിന് കാര്യമായി ഒന്നുമറിയില്ല. ദ ലാസ്റ്റ് ഓഫ് ദ ട്രൈബ് എന്ന പേരില്‍ പുസ്തകംവരെ ഇറങ്ങിയിട്ടും അതിനുമാറ്റമില്ല. ആദിവാസി ഭൂമി കയ്യേറ്റങ്ങള്‍ വ്യാപകമായ എഴുപതുകളിലാണ് ഹോള്‍ ഇന്ത്യന്റെ സംഘത്തിലെ ഭൂരിഭാഗംപേരും കൊല്ലപ്പെട്ടത്.  1995ല്‍ കര്‍ഷകരുടെ ആക്രമണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ടു. പിന്നെ ആരോടും മിണ്ടിയിട്ടില്ല. േതടി ചെന്നവരെ അമ്പെയ്ത് ഓടിച്ചു. കര്‍ഷകരുടെയും മരംമാഫിയകളുടെയും ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും കൃഷിയും വേട്ടയുമൊക്കായി ആരോഗ്യവാനായി കണ്ട സന്തോഷത്തിലാണ് ഫ്യുനായ് പ്രവര്‍ത്തകര്‍. 

MORE IN SPOTLIGHT
SHOW MORE