തോട്ടിൽ വീണ കാറിലിരുന്ന് അയാൾ പറഞ്ഞു; ഞാനൊന്ന് സൈഡാക്കിയതാ..: ചിരി, വിഡിയോ

car-accident-rain
SHARE

‘ആരും പേടിക്കേണ്ട എനിക്കൊന്നും പറ്റിയിട്ടില്ല. നൈസായിട്ട് വണ്ടിയൊന്ന് പാളിയപ്പോൾ ഞാനൊന്ന് ഒന്ന് സൈഡാക്കി. അത്ര ഉള്ളൂ..’ ഇൗ ചേട്ടന്റെ മറുപടി പക്ഷേ സമൂഹമാധ്യമങ്ങളിൽ കൂട്ടച്ചിരിയ്ക്ക് വേദിയൊരുക്കി. കാരണം ചേട്ടൻ ഇൗ ഡയലോഗ് പറയുന്നത് അപകടത്തിൽ തോട്ടിൽ വീണ കാറിന്റെ ഉള്ളിലിരുന്ന് കൊണ്ടാണ്. പറയുന്നത് രക്ഷിക്കാൻ ഒാടിക്കൂടിയവരോട്. എതേലും അപകടം കണ്ട് ചിരിച്ചിട്ടുണ്ടെങ്കിൽ അത് ഇൗ ചേട്ടന്റെ ഡയലോഗിന് മുന്നിലാണെന്നാണ് സോഷ്യൽ വർത്തമാനം. 

മഴപെയ്ത റോ‍‍ഡിലൂടെ തെന്നി നീങ്ങുന്ന കാറിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിറകെ വന്നൊരു കാറിലെ ആളുകൾ മൊബൈലിൽ പകർത്തിയതാണ് വിഡിയോ. നിയന്ത്രണം വിട്ട കാർ നിയന്ത്രിക്കാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അപകടത്തിൽ വാഹനത്തിൽ കേടുപാടുകളുണ്ടെങ്കിലും ഡ്രൈവർക്ക് കാര്യമായ പരിക്കുകളില്ല എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്.

‌മതിലിൽ ഇടിച്ച് തകർന്ന വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ടാണ് ഡ്രൈവർ രക്ഷിക്കാൻ വന്ന ആളുകളോട് സംസാരിക്കുന്നത്.  വാഹനമൊന്നു പാളിയപ്പോൾ ‍ഞാൻ ഇവിടെ നിർത്തി എന്നാണ് ഡ്രൈവർ പറയുന്നത്. എവിടെയാണ് നിർത്തിയത് എന്ന് ഇറങ്ങി നോക്കാൻ ഓടിക്കൂടിയ ആളുകളും പറയുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE