കസ്റ്റമർ കിങ്ങായിരിക്കും പക്ഷെ, തോണ്ടിയാൽ ഏമിലിയ ഇടികൊടുത്തിരിക്കും

beats-customer
SHARE

ഉപഭോക്താവാണ് രാജാവ് എന്നാണ് സംരംഭകലോകത്തെ പഴമൊഴി. പക്ഷെ ഏത് രാജാവായാലും തോണ്ടാൻ വന്നാൽ എമിലിയ ഹോൽഡൻ നല്ല തല്ലുകൊടുത്തിരിക്കും. ജോർജിയയിലെ സാവന്നയിലെ ഇരുപത്തിയൊന്നുകാരിയ വെയിട്രസാണ് എമിലിയ 

ഓര്‍ഡറെടുത്ത് വന്ന ശേഷം മെനു കാർഡുകളും പ്ലേയ്റ്റുകളുമുള്ള കൗണ്ടറിനടുത്ത് നില്‍ക്കുകയായിരുന്നു എമിലിയ. പെട്ടെന്നാണ് ഒരു കസ്റ്റമർ എമിലിയയുടെ പിറക് വശത്ത് തോണ്ടിയത്. കൂടുതൽ ഒന്നും ആലോചിക്കാതെ തിരിഞ്ഞുചെന്ന് തോണ്ടിയവനെ കൈയോടെപിടിച്ച് നന്നായിട്ടങ്ങ് പെരുമാറി. അപ്പോഴേക്കും അവളുടെ കൂടെ ജോലി ചെയ്യുന്നവര്‍ തന്നെ പോലീസിനെ വിളിച്ചിരുന്നു. അയാളെ പോലീസ് കൊണ്ടുപോയി. 

സംഭവത്തെ കുറിച്ച് എമിലിയ പറയുന്നതിങ്ങനെ, ' അപ്പോഴെന്താണോ ചെയ്യാന്‍ തോന്നിയത് അതാണ് ഞാന്‍ ചെയ്തത്. എത്രവലിയ കസ്റ്റമറാണെങ്കിലും നമ്മുടെ ദേഹത്ത് തൊട്ടാല്‍ പ്രതികരിക്കാന്‍ നമുക്കാണ് അധികാരം.' ഏതായാലും കിട്ടിയ ഇടിയുടെ ശക്തിവച്ച് നോക്കിയാൽ എമിലിയയെ ഉപ്രദ്രവിച്ചയാൾ ഇനിയാരെയും തോണ്ടാനുള്ള സാധ്യതയില്ല. 

MORE IN SPOTLIGHT
SHOW MORE