ഈ വൈറൽ വിഡിയോയിലെ ഗായകനെ അറിയുമോ? അന്വേഷിച്ച് സംഗീതസംവിധായകൻ

sadhu
SHARE

''ഈ ലോകത്ത് മനുഷ്യൻറെ ആയുസ്സ് ക്ഷണികമാണ്. എന്താണ് ഒരാൾ തന്നോടൊപ്പം കൊണ്ടുപോകുന്നത്? ലൗകിക കാര്യങ്ങളോട് എന്തിനാണ് ഇത്ര ആകര്‍ഷണം ?'' വിഡിയോയിലെ സന്യാസി പാടുന്നു. 

സോഷ്യൽ ലോകത്ത് വൈറലായ വിഡിയോയിലെ കഥാപാത്രത്തെ തേടുകയാണ് സംഗീതസംവിധായകൻ വിശാൽ ഡഡ്്ലാനി. നാടോടി ഗാനം പാടുന്ന സന്യാസിയാണ് വിഡിയോയിൽ. ശിവ് രാജ്സ സിങ്ങ് എന്നയാളാണ് ട്വിറ്ററിൽ ആദ്യമായി ഇതു പങ്കുവെച്ചത്. വൈകാതെ വിഡിയോ നിരവധി പേർ ഷെയർ ചെയ്യുകയും സൈബർ ലോകത്ത് ചർച്ചയാകുകയും ചെയ്തു. 

പുതിയ ശബ്ദങ്ങള്‍ തേടുന്നതിനിടെ സന്യാസിയുടെ പാട്ടു കേട്ട സംഗീത സംവിധായകൻ വിശാൽ ഡഡ്്ലാനി ഇയാളെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് വിഡിയോ വിഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ വെച്ച് ഒരു ഗാനം എഴുതി, സംഗീതം കൊടുത്തി നിർമിക്കാൻ ആഗ്രഹമുണ്ടെന്നും ഇയാളെ കണ്ടെത്തിത്തരണമെന്നുമാണ് ഡഡ്്ലാനി വിഡിയോയോടൊപ്പം ട്വീറ്റ് ചെയ്തത്. 

MORE IN SPOTLIGHT
SHOW MORE