പാർലമെന്റിൽ ‘പ്രേതം’; ആ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

ghost
SHARE

ദിവസങ്ങളായി സോഷ്യൽ ലോകത്ത് പ്രചരിക്കുന്ന ആ ‘പ്രേത’ കഥയുടെ  സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലേഷ്യൻ മന്ത്രി. മലേഷ്യന്‍ പാര്‍ലമെന്റിന്റെ സന്ദര്‍ശക കസേരയില്‍ ‘പ്രേതം’എന്ന തലക്കെട്ടോടെയാണ് ചിത്രം വൈറലായത്. നീട്ടിവളര്‍ത്തിയ തലമുടിയും ജഡപിടിച്ച താടിയും മീശയുമുള്ള വ്യക്തിയുടെ ചിത്രമാണ് പ്രചരിപ്പിച്ചത്. മന്ത്രിയായി സ്ഥാനമേറ്റ ഇന്ത്യന്‍ വംശജനായ പി വെയ്ത്താമൂര്‍ത്തി പെന്‍വണ്ണന്റെ സത്യപ്രതിഞ്ജ ചടങ്ങിലെ ചിത്രങ്ങളായിരുന്നു ഇത്.

ചിത്രം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ കെട്ടുകഥകളും രൂക്ഷ പരിഹാസങ്ങളും സജീവമായിരുന്നു. ഒടുവില്‍ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. ചടങ്ങിന് തന്റെ അതിഥിയായി എത്തിയ സിംഗപ്പൂരുകാരനായ അരുണചലനാന്ദജി എന്നയാളാണ് അതെന്നാണ് അദ്ദേഹം വ്യക്തമാക്കി.

ghost-1

‘ഇന്ത്യയിലെ പര്‍വ്വതങ്ങളില്‍ ഏകാന്തവാസിയായി കഴിയുന്ന ഇദ്ദേഹം 30 വര്‍ഷമായി സന്ന്യാസജീവിതമാണ് നയിക്കുന്നത്. തന്റെ ബന്ധുകൂടിയായ ഇദ്ദേഹം തനിക്ക് സഹോദര തുല്യനാണ്.’ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ കുറിച്ച്  പുറത്തു വന്ന അധിക്ഷേപങ്ങൾ  തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് വെയ്ത്താമൂര്‍ത്തി പറഞ്ഞു. ഒരാളെ കാഴ്ചയിൽ വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE IN SPOTLIGHT
SHOW MORE