ജീവിതം അമ്മയുടെ കാല്‍ക്കല്‍; ഇതാണ് മകള്‍: സ്നേഹത്യാഗങ്ങളുടെ കഥ: അഭിമുഖം

ashley-actress
SHARE

എനിക്ക് മുടി ഒരുപാട് ഇഷ്ടമായിരുന്നു. പുതുതായി മുളയ്ക്കുന്ന മിനുസമുള്ള തലയിൽ തലോടി ആഷ്‌ലി പറയുന്നു. പക്ഷെ അസുഖത്തിന്റെ ഭാഗമായി അമ്മയുടെ മുടി മുറിച്ചപ്പോൾ അമ്മയ്ക്ക് ഒരു പിന്തുണയാകെട്ടെ എന്നു കരുതി ഞാനും മൊട്ടയടിച്ചു. എന്റെ മുടിയില്ലാത്ത മുഖം കണ്ട അമ്മയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, പറയുന്നത് ആഷ്്‌ലി എന്ന കൊച്ചു നായികയാണ്. 

കഴിഞ്ഞ ഒരു വർഷമായി ആഷ്‌ലിക്ക്  അമ്മ സ്വന്തം മകളായി. സന്തോഷിപ്പിച്ചും കളിപ്പിച്ചും കുളിപ്പിച്ചുമെല്ലാം ആഷ്്ലി എന്ന കൊച്ചു നായിക അമ്മയോടൊപ്പം തന്നെ കൂടി, തന്റെ വൃക്ക തകരാറിലാണെന്ന കാര്യം പോലും ശ്രദ്ധിക്കാതെ. ആരോഗ്യമുള്ള സമയത്ത് അമ്മ മക്കളെ പൊന്നുപോലെ നോക്കി, വാർധക്യത്തിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നവർ അറിയണം ഇൗ മകളുടെ കഥ.

ആഷ്‌ലിയുടെ കഥ അവള്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:

അമ്മയ്ക്ക് മോട്ടാർ ന്യൂറോ സിൻഡ്രോം ആണെന്ന് വളരെ വൈകിയാണ് ആഷ്്‌്ലിയും ഡോക്ടർമാരും മനസിലാക്കുന്നത്. വിക്കിലൂടെയായിരുന്നു തുടക്കം. ഇടയ്ക്കിടയ്ക്ക് വീഴുമായിരുന്നു. പിന്നീട് അത് ശബ്ദമില്ലായ്മയായി, ചലനശേഷി നഷ്ടപ്പെടുത്തി. 

ashley9

അമ്മയുടെ എല്ലാ കാര്യവും ഇപ്പോൾ നോക്കുന്നത് ഞാനാണ്. ഒരുവർഷമായി തന്റെ സ്വപ്നമായിരുന്ന അഭിനയത്തോട് വിടപറഞ്ഞു. അമ്മയുടെ അടുത്താരെങ്കിലും വേണം. അമ്മയ്ക്ക് സ്വയം നടക്കാനോ, ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ഒന്നും ഇപ്പോൾ കഴിയുന്നില്ല.. പപ്പ റബ്ബർ ടാപ്പിങ് തൊഴിലാളിയാണ്. കുഞ്ഞനുജൻ പഠിക്കുകയാണ്. പപ്പ ജോലിക്കുപോയാലേ അമ്മയ്ക്ക് മരുന്നിനുള്ള പണം കിട്ടൂ. പക്ഷെ ഇപ്പോൾ പപ്പയ്ക്കും പണിയില്ല. ആകെ ബുദ്ധിമുട്ടിലാണ്.

ashley6

ഞാൻ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഒരു കമ്പനയിൽ ജോലി ചെയ്തിരുന്ന സമയത്താണ് അഭിനയരംഗത്തേക്ക് വരുന്നത്. അപ്പോഴാണ് നാട്ടിൽ ‍ഒരു ചിത്രത്തിനായി ഒഡീഷൻ വരുന്നത്. എന്റെ കൂട്ടുകാരിക്ക് എനിക്ക് അഭനിയിക്കാനുള്ള ആഗ്രഹമുണ്ടെന്ന് അറിയാമായിരുന്നു. അങ്ങനെ ഒഡീഷനിൽ പങ്കെടുത്ത് വിജിയക്കുകയായിരുന്നു. ആ ചിത്രം പകുതി വച്ച് മുടങ്ങിപ്പോയെങ്കിലും പിന്നീട് കുറച്ചധികം ചിത്രങ്ങളും ഷോർട് ഫിലിമുമൊക്കെ ലഭിച്ചു.

ashley4

അമ്മയ്ക്ക് അസുഖമാണെന്നറിഞ്ഞ് ചികിത്സ നടക്കുമ്പോഴാണ് എനിക്കും ചെറിയ പനി വന്നത്. അങ്ങനെ രക്തം പരിശോധിക്കാനവശ്യപ്പെട്ടപ്പോഴാണ് വൃക്കയ്ക്ക് തകരാറുണ്ടെന്നറിയുന്നത്. എനിക്കായി ചികിത്സയൊന്നും തുടങ്ങിയിട്ടില്ല. അമ്മയുടെ കാര്യമൊക്കെ ഒന്നു ശരിയായിട്ടു വേണം എന്റെ ചികിത്സയെക്കുറിച്ച് ആലോചിക്കാൻ.

അമ്മയ്ക്ക് സങ്കടമാകാതിരിക്കാനണ് ഞാൻ മൊട്ടയടിച്ചത്. ചികിത്സയുടെ ഭാഗമായി അമ്മയുടെ മുടി വെട്ടി. അമ്മയ്ക്ക് അതൊരുപാട് സങ്കടമുണ്ടാക്കി. അതുകൊണ്ട് അമ്മയ്ക്ക് ഒരുകൂട്ടായിട്ടാണ് ഞാൻ മുടി മുറിച്ചത്. എനിക്ക് എന്റെ മുടി ഒരുപാടിഷ്ടമായിരുന്നു. പക്ഷെ അതിനിയും വളരുമല്ലോ. എന്റെ മൊട്ടയടിച്ച മുഖം കണ്ടപ്പോൾ അമ്മ പ്രകടിപ്പിച്ച സന്തോഷത്തിൽ എന്റെ ദു:ഖമെല്ലാം അലിഞ്ഞു പോയി. തലമൊട്ടയടിക്കുന്നത് അവസരങ്ങൾ കുറയ്ക്കുമോ എന്നൊന്നും ചിന്തിച്ചിട്ടില്ല.  എട്ട് ഹ്രസ്വ ചിത്രങ്ങളും റിലീസാകാനുള്ള ആറ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ashley7

അമ്മയെ ഒരുപാട് വിഷമിപ്പിക്കാതെ നോക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എപ്പോഴും സന്തോഷിപ്പികാനാണ് ശ്രമിക്കാറ്. അമ്മയ്ക്ക് എല്ലാം മനസിലാകും. അതുകൊണ്ട് ദു:ഖമുള്ള സിനിമയോ സീരിയലോ ഒന്നും കാണിക്കാറില്ല. കാരണം വികാരങ്ങൾ നിയന്ത്രിക്കാൻ അമ്മയ്ക്ക് കഴിയില്ല. കരഞ്ഞാൽ‌ കരഞ്ഞുകൊണ്ടേയിരിക്കും. ഒരു സെന്റ് സ്ഥലം പോലുമില്ല, സ്വന്തമായിട്ട്. അന്നന്നത്തേക്കുള്ള ആഹാരത്തിനുള്ള വക പപ്പ ജോലി ചെയ്ത് കണ്ടെത്തുമായിരുന്നു. അമ്മ തയ്യൽ ജോലിയാണ് ചെയ്തിരുന്നത്. തൊടുപുഴയിലാണ് ഇപ്പോൾ ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്നത്.

നേരത്തേ ഞാനും അമ്മയും എന്നും വഴക്കായിരുന്നു. ഇപ്പോൾ പക്ഷെ നല്ല കൂട്ടാണ്. അമ്മയും അനുജനുമായിരുന്നു കൂട്ട്.  വളരെ കുറച്ച് ചിത്രങ്ങളിലെ ഞാൻ മുഖം കാണിച്ചിട്ടുള്ളൂ. ഇപ്പോൾ പയ്യന്നൂർ ഒരു ആയുർവേദ ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണ് ഞാനും അമ്മയും. ചികിത്സയ്ക്ക് സഹായിക്കാമെന്ന് ടെലിവിഷൻ താരം സോണിയ മൽഹാർ ചേച്ചി അറിയിച്ചിട്ടുണ്ട്. പിന്നെ അവസാനം അഭിനയിച്ച ബ്ലു വെയ്ൽ എന്ന സിനിമയുടെ നിർമാതാവും സഹായിക്കാമെന്നേറ്റിട്ടുണ്ട്. വലിയൊരു അനുഗ്രഹമായി ഇതിനെ കാണുന്നു. ആഷ്‌ലിയുടെ കണ്ണുകളിൽ പുത്തൻ പ്രതീക്ഷ.

MORE IN SPOTLIGHT
SHOW MORE