വെള്ളം തെറിപ്പിച്ച് വണ്ടിയോടിക്കല്ലേ; മഴക്കാല ‍ഡ്രൈവിങ്ങില്‍ കരുതണം ഇങ്ങനെ

rain-automobile
SHARE

ഒന്ന്: പരമാവധി ടയര്‍ ലവലിന് മുകളിലുള്ള വെള്ളക്കെട്ടുകളിലുടെ വാഹനം ഓടിക്കാതിരിക്കുക.

രണ്ട്: ഇത്തരം അവസരങ്ങളില്‍ ഫസ്റ്റ് അല്ലങ്കില്‍ സെക്കന്‍റ് ഗിയറുകളി‍ല്‍ മാത്രം വാഹനം ഓടിക്കുക.

മൂന്ന്: വെള്ളക്കെട്ടുകള്‍ കാണുമ്പോള്‍ വേഗതയില്‍ വെള്ളം തെറിപ്പിച്ച് വാഹനം ഓടിക്കുമ്പോള്‍ ബോണറ്റിനുള്ളിലേക്ക് വെള്ളം തെറിക്കുകയും, അത് എയര്‍ ഫില്‍റ്റര്‍ ഇന്‍ടേക്ക് വഴി എന്‍ജിന് ഉള്ളിലേക്ക് കടന്ന് എന്‍ജിന് കേട് സംഭവിക്കുകയും ചെയ്യും. 

നാല്: വെള്ളക്കെട്ടുകള്‍ക്കുള്ളില്‍ വലിയ ഗട്ടറുകള്‍, വലിയ കല്ലുകള്‍ ഇവ ഉണ്ടകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ വാഹനത്തിന്‍റെ അടി ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കാം. ഗിയര്‍ ബോക്സ്, സസ്പന്‍ഷന്‍, ബയറിംങ് ഇവക്കെല്ലാം കേടുപറ്റാം. 

അഞ്ച്: പരമപ്രധാനമായി ശ്രദ്ധിക്കേണ്ടത് സൈലന്‍സറിന് മുകളില്‍ വെള്ളം ഉള്ളിടത്തുവച്ച് വാഹനം നിന്ന് പോയാല്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ സൈലന്‍സറിനുള്ളിലൂടെ വെള്ളം എന്‍ജിനുള്ളില്‍ പ്രവേശിക്കും. എന്‍ജിന്‍ പൂര്‍ണമായും നശിക്കും. 

ഇന്‍ജക്ടര്‍ അടക്കം എന്‍ജിനുള്ളിലെ എല്ലാ ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കും, അതിനാല്‍ വെള്ളക്കെട്ടിന് പുറത്ത് എത്തിച്ച ശേഷം മാത്രം വാഹനം സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുക‍.

MORE IN SPOTLIGHT
SHOW MORE