ഗരുഡന്‍ പുറത്തേറിയും വധൂവരന്‍മാര്‍; ‘സാഹസികം’ ഈ വൈറല്‍ വിഡിയോ

eagle-wedding
SHARE

കുതിരപ്പുറത്തും ആനപ്പുറത്തുമേറി വിവാഹത്തിന് വധൂവരന്മാർ എത്തുന്ന കാലം കഴിഞ്ഞു. ഇപ്പോൾ ട്രെൻഡ് ഗരുഡൻചിറകേറി വരുന്നതാണ്. വിവാഹം എങ്ങനെയൊക്കെ വ്യത്യസ്തമാക്കാമെന്നാണ് നവദമ്പതികൾ ആലോചിക്കുന്നത്. അത്തരം വ്യത്യസ്തതയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറൽ. പരുന്തിന്റെ ചിറകേറി വന്ന വധും വരനു. വലിയൊരു ഗോളത്തിന്റെ അകത്ത് വരനും വധുവും പരുന്തിന്റെ കാലിൽ തൂങ്ങി വിവാഹസത്കാരവേദിയിലേക്ക് പറന്നെത്തിയപ്പോൾ കൗതകത്തിനതിരില്ലായിരുന്നു. ആധുനികകാലത്തെ പുഷ്പകവിമാനമെന്നാണ് ഈ വരവിനെ സമൂഹമാധ്യമത്തിലുള്ളവർ വിശേഷിപ്പിച്ചിരിക്കുന്നത്. 

ബഹാരോം ഫൂൽ ഭര്സാവോ എന്ന പ്രശസ്ത ഹിന്ദിക്ലാസിക്ക് ഒരുക്കിയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു മാസ് എൻട്രി. വിവാഹസത്കാരവേദിക്ക് മുകളിൽ ദൂരെ ഉയരത്തിൽ വട്ടമിട്ട് പറക്കുന്ന പരുന്തിനേയും അതിന്റെ ചിറകിലുള്ള ഗോളവും എന്തെങ്കിലും സർപ്രൈസ് ആയിരിക്കുമെന്ന് വിരുന്നുകാർക്ക് തോന്നിയെങ്കിലും, ഇത്രയും വലിയൊരു സർപ്രൈസ് പ്രതീക്ഷിച്ചിരുന്നില്ല. എന്തൊരു അപകടമാണ് ഇങ്ങനെയൊക്കെ വരുന്നതെന്ന് ചിലരൊക്കെ അഭിപ്രായം ഉന്നയിച്ചു. എന്തുതന്നെയായാലും വധുവും വരനും സത്കാരവേദിയിൽ സേഫ്‌ലാൻഡ് ചെയ്തു. 

MORE IN SPOTLIGHT
SHOW MORE