ആനയ്ക്ക് കൂടുനിര്‍മ്മിച്ച് ഇവര്‍ കാത്തിരിക്കുന്നു: ആ കൊമ്പന്‍ ഇതുവഴി വരുമോ..?

elephant-cave
SHARE

ആടിന് കൂട് നിര്‍മ്മിക്കാറുണ്ട്.

ആനയ്ക്ക് കൂടുനിര്‍മ്മിച്ച് കാത്തിരിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ?.

മുത്തങ്ങയില്‍ ഒരു കൂട് തയാറാക്കിവെച്ചിട്ടുണ്ട്.

അറുപത്തേഴ് യൂക്കാലിപ്സ് മരങ്ങള്‍ കൊണ്ടൊരു കൂട്. 

പതിനഞ്ചടി നീളവും പതിനഞ്ചടി വീതിയും.

ഒരാനയെയല്ല രണ്ടാനയെ താങ്ങാനുള്ള ശേഷിയുണ്ട്.

കൊമ്പനെ കാട്ടില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ആനിമല്‍ ആംബുലന്‍സും സജ്ജം.

ബത്തേരിമേഖലയില്‍ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന കൊലയാളി കൊമ്പനു വേണ്ടിയാണീ ആനപ്പന്തി.

മയക്കുവെടിവെച്ച് പിടിച്ച് ആനപ്പന്തിയിലാക്കാന്‍ വനം വകുപ്പ് മേധാവിയുടെ ഉത്തരവ് കഴിഞ്ഞയാഴ്ചയാണ് ലഭിച്ചത്.

തോക്കും മറ്റെല്ലാ സജ്ജീകരണങ്ങളുമായി ഉദ്യോഗസ്ഥര്‍ മുത്തങ്ങ പൊന്‍കുഴിയിലെത്തിയപ്പോഴേക്കും കൊമ്പന്‍ കര്‍ണാടകയിലെ കാടുകളിലേക്ക് കടന്നു.

ഇപ്പോള്‍ വനം വകുപ്പിന് പിടികൊടുക്കാതെ രണ്ട് സംസ്ഥാനങ്ങളിലെ കാടുകളില്‍ മാറി മാറിക്കഴിയുകയാണ് കൊമ്പന്‍.

കൊമ്പന്റെ കഴുത്തില്‍ നേരത്തെ റേഡിയോ കോളര്‍ സംവിധാനം ഘടിപ്പിച്ചതിനാല്‍ ഒരോ ചലനങ്ങളും ഉദ്യാഗസ്ഥര്‍ക്കറിയാം.

അടുത്ത ദിവസം തന്നെ പിടികൂടാമെന്ന ആത്മവിശ്വാസത്തിലാണ് വനം വകുപ്പ് അധികൃതര്‍.

നിലവില്‍ ഈ രീതിയില്‍  പിടിച്ച രണ്ട് കൊമ്പന്‍മാര്‍ മുത്തങ്ങ ആനപ്പന്തിയിലുണ്ട്.

കല്ലൂര്‍ കൊമ്പനും, ആറളം കൊമ്പനും.

MORE IN SPOTLIGHT
SHOW MORE