പുലി പിടിച്ച പെണ്‍കുട്ടിയെ അമ്മ രക്ഷപ്പെടുത്തി; തുരത്തിയത് വിറകുകൊണ്ട് അടിച്ച്

sathya-1
SHARE

രാത്രി അടുപ്പില്‍ തീകൂട്ടാന്‍ വിറകെടുക്കാന്‍ പോയതായിരുന്നു അമ്മയും മകളും. വാല്‍പ്പാറയിലെ തോട്ടംതൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സിനു പുറകിലാണ് വിറകുപുര. അമ്മ മുത്തുമാരിയും മകള്‍ സത്യയും വിറകെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുലി ചാടി വീണത്. നിലവിളി കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ മുത്തുമാരി കണ്ടത് മകളെ പുലിപിടിച്ചതാണ്. മറ്റൊന്നും ആലോചിച്ചില്ല. മുത്തുമാരി കയ്യിലിരുന്ന വിറകുകൊള്ളിക്കൊണ്ട് പുലിയെ തല്ലി. എന്തോ പെട്ടെന്നുള്ള അടിയില്‍ പെണ്‍കുട്ടിയെ താഴെയിട്ട് പുലി ചാടിമറിഞ്ഞു. മകള്‍ക്ക് കഴുത്തിലും മുതുകിലും ഗുരുതരമായി പരുക്കേറ്റിരുന്നു. 

പതിനൊന്നു വയസുള്ള സത്യ ഇപ്പോള്‍ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തു. മുത്തുമാരി നാട്ടില്‍ ഇപ്പോള്‍ താരമാണ്. കാരണം, പുലിയെ വിറകു കൊണ്ട് തല്ലിയോടിച്ച വ്യക്തിയല്ലേ. മകളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആ സമയത്ത് പുലിയെ വിറകു കൊണ്ട് അടിച്ചില്ലായിരുന്നെങ്കില്‍ മകളുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. പുലി പിടിച്ച അടുത്ത സെക്കന്‍ഡില്‍ വിറകുകൊണ്ടുള്ള അടി വീണതാണ് നിര്‍ണായകമായത്. 

sathya-2

വാല്‍പ്പാറ ഇതിനു മുമ്പ് കുട്ടിയെ പുലി കൊന്നിരുന്നു. വാല്‍പ്പാറ മേഖലയില്‍ വന്യജീവികളുടെ സാന്നിധ്യം പതിവാണ്. പുലിയാണ് സ്ഥിരം ശല്യക്കാരന്‍. തോട്ടംതൊഴിലാളികള്‍ നേരം ഇരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാറില്ല. പെണ്‍കുട്ടിയെ പിടിച്ച പുലി ഓടിമറഞ്ഞെങ്കിലും വീണ്ടും ഇര തേടി നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍തന്നെ, തോട്ടം തൊഴിലാളികള്‍ ജാഗ്രതയിലാണ്. 

MORE IN SPOTLIGHT
SHOW MORE