കൊഹ്​ലിയേ കൊണ്ടുവരുമെന്ന് പറഞ്ഞു; ഒടുവിൽ...;മഹാരാഷ്ട്രയിലെ ‘കോട്ടയം കുഞ്ഞച്ചൻ’ കഥ

kohli-duplicate
SHARE

മോഹൻലാൽ വരുമോ ഇല്ലയോ എന്നിവിടെ പലരും ചോദിച്ചു. പക്ഷേ മോഹൻലാൽ വരും..വരില്ലേ..വരും.. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ  ഇൗ ഡയലോഗിന്റെ തനിയാവർത്തനമായിരുന്നു മഹാരാഷ്ട്രയിൽ.  ഉദ്ഘാടനത്തിനായിരുന്നില്ല എന്നുമാത്രം. പക്ഷേ കൊണ്ടുവരാമെന്ന് ഏറ്റത് മോഹൻലാലിനെ ആയിരുന്നില്ല ഇന്ത്യൻ ക്രിക്കറ്റ്  ക്യാപ്റ്റൻ വിരാട് കൊഹ്​ലിയെ. മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് ഇൗ രസകരമായ സംഭവങ്ങൾ. 

kohli-duplicate-1

സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിരാട് കൊഹ്​ലി എത്തുമെന്നായിരുന്നു പ്രചാരണം. വിരാടിന്റെയും സ്ഥാനാർഥിയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തി വലിയ പരസ്യവും ചെയ്തിരുന്നു. നാട്ടുകാർ ആകാംക്ഷയോടെ ഇന്ത്യൻ നായകൻ പ്രചാരണത്തിനെത്തുന്നതിനായി കാത്തിരുന്നു.  ഒടുവിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ കൊണ്ടുവന്നതോ കൊഹ്​ലിയുടെ അപരനെയും. ഒറ്റനോട്ടത്തിൽ വിരാട് കൊഹ്​ലിയാണെന്ന് തോന്നുന്ന അപരൻ.  സ്ഥാനാര്‍ഥിയായ വിത്തന്‍ ഗണപത് ഗവാതെയാണ് ഇത്തരത്തിൽ ആളുകളെ പറ്റിച്ച് പ്രചാരണം നടത്തിയത്. വന്നത്  കൊഹ്​ലിയുടെ അപരാണെന്ന് അറിയാതെ ഫോട്ടോയെടുക്കാൻ ആരാധകരുടെ തിരക്കായിരുന്നു.

എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പിന്നിട് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇൗ അപര ‘നാടകം’ പൊളിഞ്ഞു. സ്ഥാനാർഥിയെയും അപരനെയും ട്രോളൻമാർ ഏറ്റെടുത്തു. ഏതായാലും അപരനെ ഇറക്കി വോട്ടർമാരെ പറ്റിച്ച സ്ഥാനാർഥിയുടെ വിധിയെഴുത്ത് എന്താണെന്ന് കാത്തിരുന്നു കാണാം.

MORE IN SPOTLIGHT
SHOW MORE