ശ്രീദേവിയുടേത് കൊലപാതകമോ.? 'ദാവൂദ് ഇബ്രാഹിമിന് പങ്കെന്ന്' ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

sreedevi-dawood-ibrahim
SHARE

നടി ശ്രീദേവിയുടേത് മുങ്ങിമരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച് മുൻ എസിപി വേദ് ഭൂഷൺ രംഗത്ത്. പൊലീസിൽ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കുറ്റാന്വേഷണ ഏജൻസി നടത്തുന്ന വേദ് ഭൂഷൺ സൂക്ഷ്മ പരിശോധനയ്ക്കായി ദുബായിയിൽ പോയി തിരികെ എത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.  അധോലോക നായകന് ‍ ദാവൂദ് ഇബ്രഹാമിന് ശ്രീദേവിയുടെ മരണത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ശ്രീദേവി അവസാന സമയത്ത് താമസിച്ചിരുന്ന ജുമേറ എമിരേറ്റ്‌സ് ടവര്‍  ഹോട്ടൽ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിൽ ഉളളതാണെന്നും വേദ് ഭൂഷൺ ആരോപിക്കുന്നു.

ദുബായ് ദാവൂദിന്റെ ശക്തി കേന്ദ്രമാണ്. ശ്രീദേവിയുടെ രക്ത സാമ്പിളികളും ശ്വാസകോശത്തിൽ എത്രത്തോളം വെളളം എത്തിയെന്നതിന്റെ റിപ്പോർട്ടും ദുബായ് പൊലീസിനോട് ചോദിച്ചുവെങ്കിലും കൈമാറാൻ തയ്യാറായില്ലെന്നും ഇത് സംശയത്തിന് ഇട നൽകുന്നുണ്ടെന്നും വേദ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീദേവിയുടെ പേരിൽ 240 കോടി രൂപയുടെ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നു. ഇതും സംശയത്തിനും ഇട നൽകുന്നതായി വേദ് ഭൂഷൺ പറഞ്ഞു. 

ശ്രീദേവിയുടെത് അപകടമരണമാണെന്നും ബാത്ത്ടബിൽ ബോധരഹിതയായി കിടക്കുകയായിരുന്നവെന്നും മദ്യത്തിന്റെ അംശം ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെതിരെയും വേദ് ഭൂഷൺ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.  ശ്രീദേവി മരിച്ചു കിടന്ന മുറി സന്ദർശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് തൊട്ടടുത്ത മുറിയിൽ മരണം സംഭവിച്ച രീതി പുനർസൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തതത്.

ഈ കേസ് എന്തുകൊണ്ടാണ് ഇത്രപെട്ടെന്ന് തീർപ്പാക്കിയതെന്ന് അറിയണമെന്നും അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കേസ് റദ്ദാക്കിയതെന്നും വേദ് ഭൂഷൺ പറഞ്ഞു. താനിപ്പോഴും ഈ കേസിന്റെ പിന്നാലെയാണെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ഈ സംശയങ്ങളുടെ അടിസ്ഥാനത്തിൽ  ശ്രീദേവിയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് വേദ് ഭൂഷൺ. 

MORE IN SPOTLIGHT
SHOW MORE