വഴികാട്ടി മുന്നിലൊരു കൊമ്പന്‍; ആനത്താരകളിലൂടെ അവര്‍: വിഡിയോ

elephant
SHARE

വയനാട്ടില്‍ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ നാട്ടിലിറങ്ങുകയാണ് കാട്ടാനകള്‍. വനാതിര്‍ത്തികളില്‍ മനുഷ്യനുണ്ടാക്കിയ പ്രതിരോധങ്ങളെല്ലാം തകര്‍ത്താണ് വരവ്. പനമരം അമ്മാനിയില്‍ കഴിഞ്ഞദിവസം നാട്ടിലിറങ്ങിയ കാട്ടാനകള്‍ തിരിച്ച് കാട്ടിലേക്ക് കയറുന്ന കാഴ്ചയാണിത്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച കിടങ്ങിലൂടെയാണ് വരിവരിയായുള്ള യാത്ര. പത്തോളം ആനകളുണ്ട് സംഘത്തില്‍. വഴി കാട്ടാന്‍ മുന്നിലൊരു കൊമ്പനും. അപൂര്‍വ കാഴ്ചയുടെ വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE