കോളജ് ഹോസ്റ്റലില്‍ ദിനോസര്‍ പല്ലി; ഭയചകിതരായി വിദ്യാര്‍ഥികള്‍

monster-lizard
SHARE

കോളജ് ഹോസ്റ്റലിലില്‍ പരിഭ്രാന്തി പരത്തി ദിനോസര്‍ പല്ലി. ദ്വാരക നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ ഹോസ്റ്റലിലാണ് ദിനോസര്‍ പല്ലിയെ കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മൂന്നാം നിലയിലെ ബാത്ത്റൂമിലാണ് പല്ലിയെ കണ്ടെത്തിയത്. വാഷ്ബെയ്സിനോട് ചേര്‍ന്നുള്ള ഭിത്തിയില്‍ അള്ളിപിടിച്ചിരിക്കുന്ന പല്ലിയെ കണ്ട് കുട്ടികള്‍ പരിഭ്രാന്തരായി. 

ക്രിതിക അനുരാഗി എന്ന വിദ്യാര്‍ഥിനിയാണ് പല്ലിയുടെ ചിത്രം പുറംലോകത്തെ കാണിച്ചത്. ഈ പല്ലിയുടെ കടിയേറ്റാല്‍ മനുഷ്യര്‍ക്കും വിഷബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. മരണതുല്യമായ അപകടങ്ങള്‍ക്ക് ഇത് കാരണമാകും. മെയ് 16 രാവിലെ 11.30ഓടെയാണ് പല്ലിയെ കാണുന്നത്. തലേദിവസം ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഈ സമയം മരത്തിലൂടെ ജനല്‍വഴി പല്ലി കയറിയതാകാം എന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ വാദം. 

കുറ്റിക്കാടുകള്‍ നിറഞ്ഞ് കോളജ് ക്യാംപസില്‍ പാമ്പിനെ കാണുന്നത് സര്‍വസാധാരണയാണെങ്കിലും ഇത് ആദ്യമായാണ് ഭീമന്‍ പല്ലിയെ കാണുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഹോസ്റ്റല്‍ അധികൃതരോട് പരിസരം ശുചിയായി സൂക്ഷിക്കാന്‍ കൊളജ് അധികാരികള്‍ നിര്‍ദേശം നല്‍കി. 

MORE IN SPOTLIGHT
SHOW MORE