പാറക്കെട്ടിനുമുകളിൽ ഓടിയും ചാടിയും ഫോട്ടോ; 40 മീറ്റർ താഴ്ചയിലേക്ക് വീണ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

indian-student-death
SHARE

ഓസ്ട്രേലിയയില്‍ പാറക്കെട്ടിന് മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ അല്‍ബാനിയിലാണ് സംഭവം. ഹരിയാന സ്വദേശിയായ അങ്കിത്(20) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് അങ്കിത് സ്ഥലത്തെത്തിയത്. 40 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കുത്തായ പാറക്കെട്ടിന് മുകളിലൂടെ ഓടി നടന്ന ഫോട്ടോയും വിഡിയോയും എടുക്കാന്‍ ശ്രമിക്കുകയായിരുന്നു അങ്കിത്. അതിനിടെ കാല്‍ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അങ്കിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. ‌മരണത്തിന് തൊട്ടുമുന്‍പുള്ള അങ്കിതിന്‍റെ ചിത്രം സുഹൃത്തുക്കളുടെ കാമറയില്‍ പതിഞ്ഞു. 

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ വിദ്യാര്‍ഥിയായിരുന്നു അങ്കിത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അങ്കിത് പെര്‍ത്തിലെത്തിയത്. അങ്കിതിന്‍റെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിവരികയാണ്. അങ്കിതിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ പെര്‍ത്തിലെ ഇന്ത്യന്‍ സമൂഹം സോഷ്യല്‍ മീഡിയയിലൂടെ ധനസമാഹരണം നടത്തിവരികയാണ്. അപകടം നിറഞ്ഞ മേഖലയാണിതെന്നും ശ്രദ്ധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഡൊമിനിക് വുഡ് പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതിന് ശേഷമുണ്ടായ അപകടം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE