പെരുമണ്ണയിൽ ഭൂമി പിളർന്ന് ഗർത്തം! കാരണം കണ്ടെത്തി: വിഡിയോ

earth-crack
SHARE

മലപ്പുറം പെരുമണ്ണ കഞ്ഞിക്കുഴിങ്ങരയിൽ ഭൂമി പിളർന്ന് ഗർത്തമുണ്ടായത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പ്രദേശത്തെ വീടുകൾ ഇടിഞ്ഞ് താന്നു. ഇതിന്റെ കാരണം കണ്ടെത്താൻ ഭൗമശാസ്ത്ര കേന്ദ്രത്തിലെ സീനിയർ കൺസൽറ്റന്റ് ജി.ശങ്കറിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പ്രദേശത്ത് പഠനം നടത്തി. ഭൂമിക്കടിയിലെ മണ്ണൊലിപ്പാണ് കാരണമെന്ന് കണ്ടെത്തി. ഈ പ്രദേശത്ത് ഗുഹകളും കണ്ടെത്തിയിട്ടുണ്ട്. 

2013ലാണ് ഇവിടെ ഭൂമി ആദ്യമായി വിണ്ടുകീറുന്നത്. അന്ന് പരുത്തിക്കുന്നന്‍ സൈനുദ്ധീന്‍ നിര്‍മ്മിച്ച വീട് രണ്ടാഴ്ച തികയുന്നതിനു മുന്നെ വിള്ളല്‍ രൂപപ്പെടുകളും നിലംപൊത്തുകയും ചെയ്തു.വിള്ളല്‍ അധികൃതരെ അറിയിച്ചെങ്കിലും വീട് പൊളിച്ചു നീക്കാനായിരുന്നു നിര്‍ദ്ദേശിച്ചത്.തുടര്‍ന്ന് കുടുംബം മറ്റൊരിടത്തേയ്ക്ക് താമസം മാറി. പറമ്പിൽ നിന്നും വിള്ളൽ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചു. 

കഴിഞ്ഞ അഞ്ചിനാണ് പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍കുട്ടി ഈ വിള്ളലിനകത്തേയ്ക്ക് വീണത്.ആട്ടിന്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്ത് മീറ്ററോളം ആഴത്തില്‍ ഭൂമി പിളര്‍ന്നതായി കാണുന്നത്.  പ്രദേശത്തെ പല വീടുകളിലെയും കിണറുകൾക്കുള്ളിൽ ഗുഹ കണ്ടെത്തി. 485 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദേശത്ത് വിള്ളൽ ബാധിച്ചതെന്ന് പഠനത്തിൽ കണ്ടെത്തി. വിള്ളൽവീണ വീടും ഇതിൽ ഉൾപ്പെടും. പ്രദേശത്തുനിന്ന് പൊളിച്ചുനീക്കിയ പരുത്തിക്കുന്നൻ സൈനുദ്ദീന്റെ വീട് നിന്നിരുന്ന സ്ഥലത്ത് ഗുഹയുണ്ട്. വിള്ളലുള്ള ഭാഗത്ത് പോകരുതെന്ന് മുന്നറിയിപ്പുണ്ടെങ്കിലും രാത്രി കാലങ്ങളിൽ പോലും ആളുകൾ സെൽഫി എടുക്കാൻ വരാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE