അന്ധദമ്പതികള്‍; വീടില്ല; ഒരുമിച്ചുതാമസിക്കാന്‍ അവര്‍ ചെയ്യുന്നത്: ഹൃദ്യം ഈ കുറിപ്പ്

love-story2
SHARE

പ്രണയം തൂവിനിൽക്കുമ്പോൾ അവർക്ക് പരസ്പരം കാണണമെന്നു തോന്നും. പരസ്പരം ഒന്ന് സംസാരിക്കണമെന്ന് തോന്നുമ്പോൾ രഹനയും ഫിറോജും രണ്ടു ദിവസത്തേക്ക് ഒരു സാധാരണ ഹോട്ടലിൽ മുറിയെടുത്തു തങ്ങും. രഹനയും ഫിറോജും അന്ധ ദമ്പതികളാണ്. ഒരുമിച്ച് ജീവിക്കാൻ പണമില്ലാത്തതിനാൽ രണ്ടുദിവസം ഒരുമിച്ച് ജീവിച്ച് മനസില്ലാമനസോടെ പിരിയുന്നവർ. അടുത്ത കൂടിക്കാഴ്ചയ്ക്കായി കാതോർത്തിരിക്കുന്നവർ. പലരുടേയും ജീവിതത്തിന്റെ പച്ചയായ കാഴ്ചകൾ കാമറ ലെൻസിൽ പകർത്തിയ  ലെൻസിൽ പ്രശസ്ത ഫോട്ടോഗ്രാഫർ ജി.എം.ബി. ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രെഹനയുടേയും ഫിറോജിന്റെയും കഥ പുറംലോകമറിഞ്ഞത്.

 

അവരുടെ കഥയിങ്ങനെ

മൂന്നാം വയസ്സിൽ ടൈഫോയിഡ് ബാധിച്ചതോടെ രഹനയുടെ കാഴ്ച്ച ശക്തി നഷ്ടമായി. അച്ഛനും മരിച്ചതോടെ അമ്മ മാത്രമായിരുന്നു അഭയം. എല്ലാവരുടേയും പരിഹാസങ്ങളും കുത്തി നോവിക്കലുകളും രഹാനയ്ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അമ്മയുള്ളതിനാലാണ് ആത്മഹത്യ ചെയ്യാതിരുന്നത്. അമ്മയിലൂടെ അവൾ പുറംലോകത്തെ അറിഞ്ഞു. അവരായിരുന്നു അവളുടെ പ്രതീക്ഷയും വെളിച്ചവും. വീട്ടുജോലി ചെയ്താണ് അമ്മ രഹനയെ വളർത്തിയത്. എന്നാൽ കഴിഞ്ഞ വർഷം അമ്മ മരിച്ചു. അതോടെ അവൾ പൂർണമായും ഒറ്റപ്പെട്ടു.

ഒരു സുഹൃത്തു വഴിയാണ് രഹന ഫിറോജിനെ പരിചയപ്പെടുന്നത്. പാർക്കിൽ വെച്ചായിരുന്നു അവർ ആദ്യമായി സംസാരിച്ചത്. അന്ധത സ്വന്തം ജീവിതത്തിലുണ്ടാക്കിയ ദു:ഖങ്ങളെക്കുറിച്ചു തമ്മിൽ പറഞ്ഞു കരഞ്ഞു. ആദ്യമായി സംസാരിക്കുകയാണെന്ന് ഇരുവർക്കും തോന്നിയതേ ഇല്ല. വർഷങ്ങളായുള്ള പരിചയം പോലെ തോന്നി. അന്നു വൈകുന്നേരം ഫിറോജ് രഹനയോട് ചോദിച്ചു തന്നെ വിവാഹം ചെയ്യാമോ എന്ന് . രഹ്ന ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. ആദ്യം ജനിക്കുന്ന കുഞ്ഞിന് സ്‌നേഹ എന്ന പേരും തീരുമാനിച്ചാണ് അന്നവർ പിരിഞ്ഞത്.

ഏപ്രിൽ 17 നായിരുന്നു വിവാഹം. എന്നാൽ ഒരുമിച്ച് താമസിക്കാൻ സ്ഥലമില്ലാത്തത് പ്രതിബന്ധമായി. ഒരു യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് രഹനയുടെ താമസം. ഫിറോജ് തന്റെ കുടുംബത്തിനൊപ്പവും. അന്ധയായതുകൊണ്ട് രഹനയെ ഫിറോജിന്റെ വീട്ടുകാർ അംഗീകരിക്കുന്നില്ല. കാഴ്ച്ചയുള്ള വ്യക്തിയുടെ സഹായമില്ലാതെ എങ്ങനെയാണ് അന്ധനായ ഫിറോജിന് ജീവിക്കാനാകുക എന്നാണ് അവരുടെ ചോദ്യം. എന്നാൽ അന്ധനായ വ്യക്തിയ മനസ്സിലാക്കാൻ അന്ധനായ വ്യക്തിക്കേ സാധിക്കൂ എന്നാണ് ഫിറോജിന്റെ നിലപാട്.

കാണണമെന്നു തോന്നുമ്പോൾ ഇരുവരും ഹോട്ടലിൽ മുറിയെടുക്കും. ഫിറോജിന്റെ ചെറിയ വരുമാനം രണ്ട് ദിവസത്തിൽ കൂടുതൽ മുറിയെടുക്കാൻ പര്യാപ്തമല്ല. നിരത്തു വക്കിൽ പുസ്തകങ്ങൾ വിറ്റാണ് ഫിറോജ് ജീവിക്കുവാനുള്ള പണം കണ്ടെത്തുന്നത്. ആയിരം രൂപ ലോണെടുത്താണ് ഫിറോജ് രെഹനയ്ക്ക് വിവാഹസമ്മാനമായി ഒരു സ്വർണ മൂക്കുത്തി നൽകിയതു പോലും.

തന്റെ പ്രിയതമയെ വീട്ടുകാർ അംഗീകരിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഫിറോജ്. അവൾക്കായി ഒരു സ്വപ്നക്കൂടൊരുക്കാൻ.

MORE IN SPOTLIGHT
SHOW MORE