ഇതാ ഇങ്ങനയൊരു മരണ മാസ്; വേറിട്ട ഭാവങ്ങളില്‍ ഒരു ചെറു സിനിമ

manara-mass2
SHARE

കൂണുപോല മുളച്ചുപൊന്തുന്ന ഹ്രസ്വചിത്രങ്ങളുടെ നിരയില്‍ ഇതാ വേറിട്ട് ഒന്ന്. പേരില്‍ മാത്രമല്ല പ്രമേയത്തിലും അവതരണത്തിലും ഇപ്പോള്‍ യു ട്യൂബിലെ കാഴ്ചയിലും മരണ മാസ് ആയ ഒരു ചെറുസിനിമ. ആക്ഷനും സസ്പെന്‍സും എല്ലാം നിറയെ. ഡിഡി ഫിലിം  ഫാക്ടറിയുടെ ബാനറിൽ ദേവിദാസ്  കഥ, തിരക്കഥ, സംവിധാനം, എഡിറ്റിങ് എന്നിവ നിർവ്വഹിച്ച് വിഷ്ണു സുരേഷ് നായകനായെത്തുന്ന ‘മരണ മാസ്സ് 2’ ആണ് കയ്യടി നേടുന്നത്.

രണ്ടു പ്രണയിതാക്കളുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന അവിചാരിതമായ സന്ദർഭങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ആക്ഷന് പ്രാധാന്യം നൽകി എന്നാൽ സസ്പെൻസ് നിറച്ച് ഒരുക്കിയിട്ടുള്ള ഈ ഹ്രസ്വ ചിത്രത്തിൽ വിഷ്ണുവിനൊപ്പം ശിശിര നായർ നായികയാകുന്നു. സാം സൈമണ്‍ ജോര്‍ജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

തികച്ചും മാസ് കൊമേഴ്സ്യൽ സ്റ്റൈലിൽ ചിത്രീകരിച്ച ഈ ഷോർട് ഫിലിമിലെ സംഘട്ടന രംഗങ്ങൾ ആണ് കയ്യടി നേടുന്നത്. ആനുകാലിക പ്രസക്തിയുളള ചിത്രം. 17 മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ മനീഷ് മുരളി, വിഷ്ണു ഷാജി, അഭികൃഷ്ണ, നെബിൻ കാസിം, രാജശ്രീ ആർ, വിഷ്ണു വിഎസ്, കണ്ണൻ വി ബി, അഖിൽ നീലകണ്ഠൻ, മിഥുൻ ദാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിനീത് വി മോഹനാണ് ഛായാഗ്രഹണം. സുബിൻ മാത്യു ജോസും മീര ബി നായരുമാണ് ചിത്രത്തിന്റെ സഹ സംവിധായകർ.  

MORE IN SPOTLIGHT
SHOW MORE