അധ്യാപകന്‍റെ മുഖത്ത് ആഞ്ഞൊരടി; ഉടന്‍ നിലത്തടിച്ച് തിരിച്ചടി; അടി വിഡിയോ വൈറല്‍

teacher-student-fight
SHARE

നേര്‍ക്കുനേരെ നിന്ന് മുഖത്ത് ആഞ്ഞൊരടി. അടി കൊണ്ടയാള്‍ പിന്നെയൊന്നും നോക്കിയില്ല. അടിച്ചവന്റെ കഴുത്തില്‍ തൂക്കിയെടുത്ത് നിലത്തടിച്ചു. ഇത് കുട്ടികളുടെ ഇഷ്ടഗുസ്തി താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കാര്യമല്ല. ഒരു സ്കൂള്‍ അധ്യാപകനും വിദ്യാര്‍ഥിയും തമ്മില്‍ നടന്ന അടിയുടെ വിവരണമാണിത്. അമേരിക്കയിലെ ഒരു സ്കൂളില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

അധ്യാപകനോട് കയര്‍ത്തുകൊണ്ട്  ചെല്ലുന്ന വിദ്യാര്‍ത്ഥി തലകൊണ്ട് ഇടിക്കുകയും പിന്നീട് ആക്രമിക്കാനൊരുങ്ങുന്നതും വിഡിയോയില്‍ കാണാം. ഉടനെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പൊക്കിയെടുത്ത് തലകീഴായി നിര്‍ത്തി ഡെസ്ക്കിലേക്ക് എടുത്തടിക്കുന്നു ഉടനെ. മറ്റ് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി രണ്ട് പേരെയും പിടിച്ച് മാറ്റുന്നതും വിഡിയോയില്‍ നിന്നും വ്യക്തമാണ്.

MORE IN SPOTLIGHT
SHOW MORE