മൂന്ന് ഗൊറില്ലകളുടെ കൂട്ടിലേക്ക് വീണുപോയ കുട്ടി; അവിശ്വസനീയം: വിഡിയോ

Gorilla
SHARE

ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങൾ. ഒപ്പമുണ്ടായിരുന്നവരെല്ലാം നിസഹായവസ്ഥയിൽ. പുറത്തു നിന്ന കാഴ്ചക്കാരുടെ അവസ്ഥ ഇതാണെങ്കിൽ ഗൊറില്ലയുടെ കൂട്ടിൽ വീണ കുട്ടിയുടെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ലല്ലോ. ഒന്നരമിനിറ്റോളം അവൻ ഭീമനeയ ഒരു ഗൊറില്ലയുടെ കൂട്ടിൽ പെട്ടുപോയി. ഇംഗ്ലണ്ടിലെ ഒരു കാഴ്ച ബംഗ്ലാവിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കാഴ്ച ബംഗ്ലാവിൽ സന്ദർശകനായി എത്തിയ ആൺകുട്ടിയാണ് മൂന്നു ഗൊറില്ലകളുള്ള കൂട്ടിൽ വീണത്. പക്ഷേ കൂട്ടിൽ  അവൻ ശ്വസം അടക്കി കിടന്നു. അടുത്തുവന്നിരുന്ന ഗൊറില്ല പലകുറി കുഞ്ഞിനെ തൊട്ടുനോക്കി. ഒപ്പം മറ്റ് രണ്ട് ഗൊറില്ലകളും കുട്ടിയുടെ സമീപമെത്തി. ചങ്കിടിപ്പേറ്റുന്ന നിമിഷം. ഇടയ്ക്ക് കുട്ടി ഒന്നു തലപൊക്കി നോക്കി. അപ്പോഴതാ ഗോറില്ല തൊട്ടരികിൽ ഇരിക്കുന്നു. അവൻ വീണ്ടും പഴയ പോലെ ശ്വസമടക്കി കിടന്നു. ഒടുവിൽ അധികൃതരെത്തി ഗൊറില്ലയുടെ ശ്രദ്ധതിരിച്ചാണ് കുട്ടിയെ കൂട്ടിൽ നിന്നും പുറത്തെടുത്തത്. 

MORE IN SPOTLIGHT
SHOW MORE