ടെഡിബെയറിനൊപ്പം ഉറക്കിക്കിടത്തിയ മകൾ മരിച്ചു; കണ്ണുനിറച്ച് ഒരമ്മയുടെ അനുഭവം

baby-death
SHARE

കൊച്ചുകുട്ടികളെ ഉറക്കിക്കിടത്തി അവർക്കൊപ്പം തലയണയോ ടെഡിബെയർ പാവയേയോ അമ്മമാർ വെയ്ക്കുന്നത് സാധാരണയാണ്. കുഞ്ഞ് താഴെ വീഴാതിരിക്കാനാണ് തടസമായി ഇത്തരം സാധനങ്ങൾ ഒപ്പംവയ്ക്കുന്നത്. ഒന്നരവയസുകാരി മകളോടൊപ്പം ടെഡിബെയർ പാവയെവെച്ച് ഉറക്കാൻ കിടത്തുമ്പോൾ അമ്മ ഡെക്സി ലെയ്‌വാൾഷും അത്രയേ കരുതിയിരുന്നുള്ളൂ. അത് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന് അവർ വിചാരിച്ചിരുന്നില്ല. 

അഞ്ചുവയസുള്ള മൂത്തകുട്ടിയോടൊപ്പം തന്നെയാണ് ഒന്നരവയസുകാരി കോണീറോസും ഉറങ്ങാറുള്ളത്. പതിവ് പോലെ ഉറക്കിക്കിടത്തി ഒപ്പം ടെഡിബെയർ പാവയേയും തടയായി വച്ച് ഡെക്സി അടുത്ത മുറിയിൽ ഉറങ്ങാൻ പോയി. 

പിറ്റേന്ന് കാണുന്ന കാഴ്ച ടെഡിബെയർ കുഞ്ഞിന്റെ മുകളിൽ വീണുകിടക്കുന്നതാണ്. മൂന്നടി പൊക്കമുള്ള ടെഡിബെയർ കുഞ്ഞിന്റെ ശരീരംമൂടി കിടന്നു. അതിന്റെ ഇടയിലൂടെ കുഞ്ഞിക്കാലുകൾ കാണാമായിരുന്നു. മൂത്തമകളെ സ്കൂളിൽ വിടാൻ ഉണർത്തിയശേഷം മകളെ എടുക്കാൻ ചെന്ന അമ്മ ഞെട്ടിപ്പോയി. കുഞ്ഞ് ശ്വസിക്കുന്നില്ല. 

പരിഭ്രാന്തയായി ആംബുലൻസ് വിളിച്ചുവരുത്തി, സിപിസിആര്‍ നൽകിയിട്ടും കുഞ്ഞ് അനങ്ങിയില്ല. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ടെഡിബെയർ മുകളിൽ വീണ് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്. 

കഴിഞ്ഞമാസം അവസാനമായിരുന്നു സംഭവം. കുഞ്ഞിന്റെ വേർപാടിലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കാര്യങ്ങൾ വലിയ അപകടം വരുതിവെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു ഈ അമ്മ. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താനായി അമ്മ ഒരു ഫെയ്സ്ബുക്ക് കാംപെയിനും ആരംഭിച്ചു. 

MORE IN SPOTLIGHT
SHOW MORE