ഇതിഹാസങ്ങളിലെ ‘ഇ–ലോകം’; പുരാണങ്ങളാല്‍ ട്രോള്‍വിഭവമൊരുക്കി ബിജെപി മുഖ്യമന്ത്രി

Biplab-Deb-troll
SHARE

‘നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇങ്ങനെയുള്ള നേതാക്കൻമാരെ? എങ്ങനെ സാധിക്കുന്നെടാ ഉൗവ്വേ നിങ്ങളെ കൊണ്ട് ഇങ്ങനെ പറയാൻ..?’ കുറേയേറെ ചോദ്യങ്ങളും അതിലേറെ ട്രോളുകളുമായി വിരുന്നൊരുക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ. കേരള ബിജെപി ‘കോംപ്ലിമെന്റ്’ പരാതി നൽകി ചിരിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും ട്രോളൻമാർക്ക് ഗംഭീര വിരുന്നിനുള്ള വിഭവങ്ങൾ നൽകി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രംഗത്തെത്തിയത്. ഞങ്ങളെ പണിയെടുപ്പിച്ച് കൊല്ലാക്കൊല െചയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതായി ട്രോളൻമാരും അടക്കം പറഞ്ഞുതുടങ്ങി.

Biplab-Deb-troll 1

ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ബിജെപി നേതാക്കള്‍ മുൻപും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേബിന്റെ പുതിയ കണ്ടെത്തൽ.  മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എന്നാണ് ബിപ്ലബ് ദേവ് പറഞ്ഞത്. ഉപഗ്രഹ ആശയവിനിമയം മഹാഭാരതകാലം മുതൽ ആരംഭിച്ചതാണ്. അല്ലെങ്കിൽ എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അതുകൊണ്ടാണ് പറയുന്നത് അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഇങ്ങനെപോകുന്നു ബിപ്ലവിന്റെ വിപ്ലവ തിയറി.

‘മഹാഭാരതകാലത്തും ഇന്‍റര്‍നെറ്റുണ്ടായിരുന്നു’; വിചിത്ര വാദവുമായി ബിജെപി മുഖ്യമന്ത്രി

പുതിയ നിരീക്ഷണങ്ങൾ പുറത്തുവന്നതോടെ ട്രോളുകളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിൽ. പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ചേർത്ത് ട്രോൾ പൂരം. മഹാഭാരതം മാത്രമല്ല രാമായണത്തിലെ പ്രസക്ത ഭാഗങ്ങളും രസകരമായ ട്രോളായി പിറവിയെടുക്കുന്നു. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാൽ കാലുയർത്തി നിൽക്കുന്ന ചിത്രമായിരുന്നു രണ്ടുദിവസത്തെ ട്രോളൻമാരുടെ ഇര. അതിന് പിന്നാലെയാണ് പുരാണങ്ങളും ഇതിഹാസങ്ങളിലേക്കും സമൂഹമാധ്യമങ്ങൾ കടക്കുന്നത്.

MORE IN SPOTLIGHT
SHOW MORE