ഫിഷ് സ്പാ ചെയ്യുന്നവർ കരുതുക; ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്ഐവി വരെ പടരും: റിപ്പോര്‍ട്ട്

fish-foot-spa
SHARE

കാലുകളുടെ സൗന്ദര്യത്തിന് അതീവ ശ്രദ്ധ നൽകുന്നവർ ഇന്ന് നിരവധിയാണ്. പഴയ കുളങ്ങളിലും തോട്ടുവക്കിലും കടൽത്തീരത്ത് ഇറങ്ങി കാലുകൾ കഴുകി ശരീരത്തിന് ഉൻമേഷം നൽകുന്ന പഴയ രീതികൾ ഇപ്പോൾ ബ്യൂട്ടി പാർലറുകളിലേയ്ക്ക് പറിച്ചു നടപ്പെട്ടു. പുത്തൻ ട്രെൻഡാണ് ഇപ്പോൾ ഫിഷ് സ്പാ. കേരളത്തിലും ഇത്തരം കേന്ദ്രങ്ങള്‍ അധികരിച്ചുവരികയാണ്.

മാളുകളിലും ബ്യൂട്ടിപാർലറുകളിലും ഫിഷ്‌ ഫുട്ട് സ്പാകൾ ഇപ്പോൾ സജീവമായിട്ടുണ്ട്. പ്രത്യേകയിനം മീനുകളെയാണ് ഫിഷ് സ്പായ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. കാലുകളിലെ ഡെഡ്സെല്ലുകളിലെ ആഹാരമാക്കി കാലുകൾ വൃത്തിയാക്കുകയാണ് ഇവ ചെയ്യുന്നത്. 

എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഫിഷ് സ്പാകൾ വൻ ദുരന്തം വിതയ്ക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രമേഹരോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുതെന്നാണ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. 

ഒന്നിൽ കൂടുതൽ ആളുകൾക്ക് ഒരേ വെളളമാണ് സ്പാ ചെയ്യുവാൻ ഉപയോഗിക്കുന്നതെങ്കിൽ വെളളത്തിൽ നിന്ന് ബാക്ടീരിയ മറ്റൊരാളിലേയ്ക്ക് പകരാനുളള സാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി രോഗബാധിതര്‍ തുടങ്ങിയവര്‍ ഒരിക്കലും സ്പാ  ചെയ്യാന്‍ പാടില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വെളളത്തിലൂടെയോ മീനുകളിലൂടെയോ സാധാരണ ഗതിയിൽ എച്ച്ഐവി പടരാനുളള സാധ്യത കുറവാണെങ്കിലും ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

MORE IN SPOTLIGHT
SHOW MORE