ഫോട്ടോവൈറലായി; ബിമലയുടെ തോളുകൾക്ക് ഇനി വിശ്രമിക്കാം

bimala-and-husband
SHARE

ബിമലയുടെ തോളുകൾക്ക് ഇനി വിശ്രമിക്കാം. ബദൻസിങ്ങിന് അംഗപരിമിതർക്കുള്ള പെൻഷനും വീൽചെയറും ലഭിക്കും. രണ്ടുദിവസം മുമ്പാണ് മഥുര സ്വദേശിയായ യുവതി അംഗപരിമിതനായ ഭർത്താവിനെ തോളിലേറ്റി കത്തുന്നവെയിലിൽ നടുറോഡിലൂടെ നടക്കുന്ന ഫോട്ടോ ലോകം കണ്ടത്.  ഞരമ്പിൽ വീക്കമുണ്ടായതിനെത്തുടർന്ന് ബിമലയുടെ ഭർത്താവിന്റെ കാലുകൾ മുറിച്ചുമാറ്റിയതാണ്.

അന്നുമുതൽ ഒരു വീൽചെയർ കിട്ടാനുള്ള സർട്ടിഫിക്കറ്റിനായി സർക്കാർ ഓഫീസുകൾ മാറി മാറി കയറിയിറങ്ങുകയാണ് ഭാര്യ ബിമല. ഒപ്പം തോളിൽ ഭർത്താവ് ബദൻസിങ്ങുമുണ്ടാകും. സാമ്പത്തികമായി തകർന്ന കുടുംബത്തിന് വീൽചെയർ ചെറുതല്ലാത്ത ആശ്വാസമാണ് നൽകുക. ട്രക്ക്ഡ്രൈവറായിരുന്ന ബദൻസിങ്ങിന് കാലുകൾ നഷ്ടമായതോടെ വീട്ടിലെ അവസ്ഥ പരിതാപകരമായി മാറുകയായിരുന്നു. 

കുറച്ചുദിവസം മുമ്പ് അംഗപരിമിതനായ ഭർത്താവിനൊപ്പം വികലാംഗസർട്ടിഫിക്കറ്റ് ലഭിക്കാനായി ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫിസിൽ യുവതി എത്തിയിരുന്നു. എന്നാൽ ഭർത്താവിന് വൈകല്യമുണ്ടെന്ന് തെളിയിക്കാൻ ഫോട്ടോ വേണമെന്ന് നിർദേശം ലഭിച്ചു. ഇതിനെത്തുടർന്ന് വയ്യാത്ത ഭർത്താവിനെ തോളിലേറ്റി സ്റ്റുഡിയോയിലേക്ക് ബിമല നടക്കുന്ന ഫോട്ടോ ആരോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇത് വൈറലായതിനെ തുടർന്ന് ജില്ലാകലക്ടർ ഇടപെടുകയും ഒറ്റരാത്രികൊണ്ട് ബൻദൻ സിങ്ങിന്റെ പെൻഷൻ ശരിയാക്കി നൽകുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE