സോഫിയയ്ക്ക് ഉമ്മ കൊടുക്കാനാഞ്ഞ വിൽ സ്മിത്തിന് സംഭവിച്ചത്, വിഡിയോ

sophia and will smith
SHARE

ചിട്ടി റോബോയെ െഎശ്വര്യറായ് ചുംബിക്കുമ്പോൾ എ.ആര്‍ റഹ്മാന്റെ സംഗീതത്തിൽ ഉയരുന്ന പാട്ട് ഈ വാര്‍ത്ത വായിക്കുമ്പോള്‍ മനസ്സിൽ ഒാർമവരും. ‘ഇരുമ്പിലെ ഒരു ഇദയം മുളയ്ക്കിതാ..’ റോബോട്ടിന് പ്രണയമുണ്ടായപ്പോൾ ‘യന്തിരൻ’ സിനിമയിൽ അതുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. ജീവിതത്തിൽ അത് ആവർത്തിച്ചാലോ? അത്തരമൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹ്യൂമനോയിഡ് റോബോട്ട് സോഫിയയും ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകൻ വിൽ സ്മിത്തുമാണ് വാർത്താതാരങ്ങൾ. സോഫിയയുമായി ഡേറ്റിങിന് അവസരം ലഭിച്ച സ്മിത്തും സോഫിയയും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

സൗദി അറേബ്യയുടെ പൗരത്വത്തിലൂടെയും ഇന്ത്യാ സന്ദർശനത്തിലൂടെയുമെല്ലാം സോഫിയ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള കൃത്രിമബുദ്ധിയുള്ള റോബോട്ടായ സോഫിയ ഏവറസ്റ്റ് കീഴടക്കാൻ തയാറെടുക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ ഡേറ്റിങ് വിഡിയോ പുറത്തുവന്നത്. 

62 ഭാവങ്ങൾ മിന്നിമറയുന്ന സോഫിയയുടെ മുഖത്ത് പ്രണയം വിടർത്താൻ ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകൻ വിൽ സ്മിത്തിന് കഴിഞ്ഞില്ല. ഒടുവിൽ ഒരു ചുംബനത്തിന് ശ്രമിച്ച സ്മിത്തിന് സോഫിയ നൽകിയ മറുപടിയാണ് അതിഗംഭീരമാണ്. ചുംബിക്കാനായി സോഫിയയെ സ്മിത്ത് സമീപിച്ചപ്പോൾ നിങ്ങൾ എന്റെ സുഹൃത്തുകളുടെ പട്ടികയിലാണുള്ളതെന്ന കിടിലന്‍ മറുപടിയാണ് സോഫിയ നൽകിയത്. അൽപം മുൻപ് പ്രണയാർദ്രമായ സ്മിത്തിന്റെ മുഖത്ത് അപ്പോൾ മിന്നിമാഞ്ഞ രസത്തിന് പേരിടാനുള്ള ശ്രമമാണ് സമൂഹമാധ്യമങ്ങളിൽ. 

MORE IN SPOTLIGHT
SHOW MORE