മീനാക്ഷി ‘ഫെയ്സ്ബുക്കി’ലൂടെ കാറോടിച്ചു; ചെന്നെത്തിയത് വിമര്‍ശന നടുവില്‍

meenakshi23
SHARE

സിനിമാ താരം മീനാക്ഷിയുടെ കാർ ഒാടിക്കൽ വിമര്‍ശനങ്ങവുടെ നടുവില്‍. 12 വയുള്ള മീനാക്ഷി ലൈസൻസില്ലാതെ കാറോടിക്കുന്നതാണ് പ്രശ്നമായത്. മീനാക്ഷി തന്നെ ഫെയ്സ്ബുക്കിൽ‌ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. റബ്ബർ തോട്ടത്തിലൂടെയാണ് കാറോടിക്കുന്നത്. മോഹൻലാൽ സ്റ്റൈലിൽ ഡയലോഗും പറയുന്നുണ്ട് വിഡിയോയിൽ. മോഹൻലാലിന്റെ രാജാവിന്റെ മകനിലെ ഫോൺനമ്പറുള്ള കാറാണ് മീനാക്ഷിയുടേത്. 18 വയസ് പൂർത്തിയാകാത്ത മീനാക്ഷി കാറോടിച്ചതാണ് എല്ലാവരും വിമർശിക്കുന്നത്. 

എന്നാൽ, താൻ കാറോടിച്ചത് സ്വകാര്യ വ്യക്തിയുടെ  പറമ്പിലൂടെയാണെന്നും റോഡിലൂടെയല്ലെന്നുമാണ് മീനാക്ഷിയുടെ വാദം. ഇതിനുമുന്‍പ് താൻ ബൈക്കോടിച്ചിട്ടുണ്ടെന്നും അന്നൊന്നും കേസ് വന്നിട്ടില്ലെന്നും മീനാക്ഷി പറയുന്നു. എന്നാൽ, മീനാക്ഷിയുടെ കാർ ഒാടിക്കൽ ഗതാഗത നിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി എത്തിയ ഭൂരിപക്ഷം പേരുടേയും വാദം.

MORE IN SPOTLIGHT
SHOW MORE