പുഴയെ കണ്ണിലെ കൃ‌ഷ്ണമണി പോലെ കാക്കുന്നൊരു പെൺകൊടി

kallampuzha nisha
SHARE

വയനാട് മാനന്തവാടി പേര്യയിൽ പുഴയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുകയാണ് ഒരു ആദിവാസി പെൺകുട്ടി . കാട്ടിൽ നിന്നും ഒഴുകിയെത്തുന്ന കല്ലമ്പലം പുഴയുടെ വീണ്ടെടുപ്പിനുള്ള കൂട്ടായ്മയിലെ സജീവപ്രവർത്തകയാണ് അയനിക്കൽ കോളനിയിലെ നിഷ

പേര്യയിലെ മഴക്കാടുകളിൽ നിന്നും വരുന്ന തെളിമയുള്ള വെള്ളം.ഈ അരുവികൾ ചേർന്നാണ് കല്ലൻപുഴ പുഴ.കണ്ണെത്താത്ത ദുരത്തിൽ പരന്നു കിടക്കുന്ന സമൃദ്ധികളെ നട്ടുനനയ്ക്കുന്നത് ഈ ഒഴുക്കുകളാണ്.തൊട്ടപ്പുറമുള്ള തേയിലത്തോട്ടത്തിനിടയിലൂടെ ഒരാൾ നടന്നുവരുന്നുണ്ട്.അതും ഒരു പുഴ തന്നെയാണ്.പത്താം ക്ലാസ് പൂർത്തിയായപ്പോൾ നിഷ പഠനം നിർത്തി. പിന്നെ പുഴയോടൊപ്പമായിരുന്നു.പുഴയുടെ മാറ്റങ്ങളറിഞ്ഞു. അതിനെ പുനരുജ്ജീവിപ്പിക്കാൻ കാടുകയറി.ജനവാസകേന്ദ്രളിലൂടെ വരുന്ന നീർച്ചാലുകളും ഇവിടെച്ചേരുന്നു. ഒരു വർഷം മുമ്പ് മാലിന്യക്കൂമ്പാരമായിരുന്നു ഈ ഒഴുക്ക്.

കീടനാശികൾ അനിയന്ത്രിതമായി ഉപയോഗിക്കുന്ന തേയിലതോട്ടങ്ങളും വാഴക്കൃഷിയുമാണ് ഇരുകരകളിലും.പ്ലാസ്റ്റിക് എടുത്തുകളയുക,തോട്ടപൊട്ടിച്ച് മീൻപിടിക്കൽ തടയൽ ,കീടനാശിയെക്കുറിച്ച് ബോധവൽക്കണം,ഒപ്പം പകൽ പുഴയ്ക്ക് കാവൽ നിൽക്കൽ ഇതെല്ലാമാണ് ഈ പെൺകുട്ടിയുടെ ജോലി.മറ്റു നാലുപേർ കൂടിയുണ്ട് ഈ കൂട്ടായ്മയിൽ.

മാലിന്യങ്ങൾ വേർതിരിച്ച് റീസൈക്കിൾ ചെയ്യുന്നു.അഞ്ചുപേർക്കും ഒരോരോ ചുമതലകളുണ്ട്.പേര്യയിലെ ഗുരുകുലം ബൊട്ടാണിക്കൽ സാംക്ച്വറിയാണ് ഇവർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നത്.പുഴയുടെ കരയിൽത്തനെ ഒരു ഏറുമാടമുണ്ട്. നിഷയ്ക്കുവേണ്ടി അച്ഛൻ കെട്ടിക്കൊടുത്തതാണ്.അതേ.. പുഴയ്ക്ക് കാവലായി മുകളിലൊരാളുണ്ട്.

MORE IN NORTH
SHOW MORE