‘അധ്യാപഹയൻ’ മാപ്പുപറയണം: ആവശ്യവുമായി ഫാറൂഖ് കോളജ് ചെയര്‍പേഴ്സണ്‍ മിന

minah-jaleel
SHARE

ഫറൂഖ് കോളജിലെ പെണ്‍കുട്ടികളെ അവഹേളിച്ച അധ്യാപകന്‍ മാപ്പുപറയണമെന്ന് കോളജ് ചെയര്‍പേഴ്സണ്‍ മിന ഫർസാന. ഒപ്പം കോളജിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെയും ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ രൂക്ഷമായ ഭാഷയില്‍ മിന പ്രതികരിക്കുന്നു.  

ഫറൂഖ് കോളജിലെ പെൺ കുട്ടികൾ എല്ലാവരും മോശമായി വസ്ത്രം ധരിക്കുന്നവർ ആണെന്ന് ഇത്ര ധൈര്യത്തോടെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ എനിക്കുറപ്പുണ്ട്, നിങ്ങൾ ഫറൂഖ് കോളജിലെ പെൺകുട്ടികളെ ഇതുവരെ കണ്ടിട്ടില്ല എന്ന കാര്യത്തിൽ. പറയേണ്ട വിഷയങ്ങൾ പറയുക തന്നെ വേണം. പക്ഷേ ഒരു അധ്യാപകൻ കൂടിയായ താങ്കൾ ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് ചിന്തിക്കേണ്ടതായിരുന്നു. ഫറൂഖ് കോളജിലെ പെൺകുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച ബഹുമാനപ്പെട്ട അധ്യാപഹയൻ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം– മിന എഴുതുന്നു.

നിങ്ങൾ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ 'താലിബാൻ' കേന്ദ്രമാക്കിയാലും ഇവിടെ സർഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും വിതറുക തന്നെ ചെയ്യുമെന്നും മിന പറയുന്നു. ഫറൂഖ് കോളജിലെ വിഷയങ്ങളെ പൊലിപ്പിച്ചു കാണിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയോട് ഒന്നും പറയാനില്ലെന്നും മിന കൂട്ടിച്ചേര്‍ക്കുന്നു. 

കുറിപ്പ് വായിക്കാം

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫറൂഖ് കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ അവരുടെ സെമസ്റ്റർ എക്സാം കഴിഞ്ഞ അവസാന ദിവസം നടത്തിയിരുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയൊരു സംഘം വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥി ഐക്യ പ്രതിഷേധ പ്രകടനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള അന്വേഷണ കമ്മീഷൻ നിലവിൽ വരികയും പ്രശ്നവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംഭവങ്ങളെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിടുന്നവരോടും കഥയറിയാതെ ആട്ടം കാണുന്നവരോടും,... ചില സ്ഥാപിത രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വിഷയത്തെ വളച്ചൊടിച്ചുകൊണ്ട് , മുൻപ് ക്യാമ്പസിൽ കത്തി പടർന്നിരുന്ന ലിംഗവിവേചന സമരവുമായി ബന്ധപ്പെടുത്തി ഫറൂഖ് ട്രെയിനിങ് കോളജ് അധ്യാപകനായ ജൗഹർ മുനവ്വിർ സാറിന്റെ 10- 20 ദിവസങ്ങൾക്കു മുൻപ് ഒരു കുടുംബ സംഗമ വേദിയിൽ സംസാരിച്ചതിന്റെ ഓഡിയോ വൈറലായി ഓടിക്കൊണ്ടിരിക്കുന്നു, അല്ല ഓടിച്ചു കൊണ്ടിരിക്കുന്നു.

minah-jaleel-farook

ആദ്യമായി ഒരു പബ്ലിക് മീഡിയയിലൂടെ ഈ പ്രസംഗ ശകലം പുറത്തുവരുന്നത് ഡൂൾ ന്യൂസിലൂടെയാണ്, ഡൂൾ ന്യൂസിന് സ്വന്തമായി ഓഡിയോ പുറത്തുവിടാനുള്ള കഴിവ് ദൈവം നൽകിയിട്ടില്ലാത്ത സ്ഥിതിക്ക് ഡൂൾ ന്യൂസിലേക്ക് ഓഡിയോ നൽകിയവനോട്... മൂന്നാഴ്ച മുമ്പ് നടന്ന പ്രസംഗത്തിന്റെ ഓഡിയോ കരുതിവെച്ച് അന്നേരം പ്രതികരിക്കാതെ ഒരു അവസരത്തിൽ എടുത്ത് പ്രയോഗിച്ച പ്രിയപ്പെട്ടവന് അഭിനന്ദനങ്ങൾ.

പ്രിയപ്പെട്ട സാറേ...

ഫാറൂഖ് കോളജിലെ പെൺ കുട്ടികൾ എല്ലാവരും മോശമായി വസ്ത്രം ധരിക്കുന്നവർ ആണെന്ന് ഇത്ര ധൈര്യത്തോടെ നിങ്ങൾ പറയുന്നുണ്ടെങ്കിൽ എനിക്കുറപ്പുണ്ട് നിങ്ങൾ ഫാറൂഖ് കോളജിലെ പെൺ കുട്ടികളെ ഇതുവരെ കണ്ടിട്ടില്ല എന്ന കാര്യത്തിൽ. പറയേണ്ട വിഷയങ്ങൾ പറയുക തന്നെ വേണം പക്ഷേ ഒരു അധ്യാപകൻ കൂടിയായ താങ്കൾ ഒരു വിഷയത്തെ എങ്ങനെ അവതരിപ്പിക്കണം എന്നത് ചിന്തിക്കേണ്ടതായിരുന്നു. ഫാറൂഖ് കോളജിലെ പെൺ കുട്ടികളെ ഒന്നടങ്കം അധിക്ഷേപിച്ച ബഹുമാനപ്പെട്ട അധ്യാപഹയൻ കുട്ടികളോട് മാപ്പ് പറയുക തന്നെ വേണം.

ഫറൂഖ് കോളജിലെ വിഷയങ്ങളെ പൊലിപ്പിച്ചു കാണിക്കാനുള്ള മാധ്യമങ്ങളുടെ ത്വരയോട് ഒന്നും പറയാനില്ല കാരണം അവർ കാണിക്കുന്നത് The so called മാധ്യമ ധർമ്മമാണെന്ന് മനസിലാക്കുന്നു. നിങ്ങൾ ഞങ്ങളുടെ ഫാറൂഖാബാദിനെ എങ്ങനെയൊക്കെ 'താലിബാൻ' കേന്ദ്രമാക്കിയാലും ഇവിടെ സർഗാത്മകതയുടെ വസന്തം ഇനിയുള്ള കാലവും വിതറുക തന്നെ ചെയ്യും. ഫാറൂഖ് ഇതിനെയെല്ലാം അതിജയിക്കും. അതാണ് ശീലവും

MORE IN SPOTLIGHT
SHOW MORE