കുഞ്ഞിനെ പരിപാലിച്ച് പരീക്ഷയെഴുതി ഈ അമ്മ; ചിത്രങ്ങള്‍ക്ക് ലോകമാകെ കയ്യടി

afgan-wonam-exam
SHARE

നമ്മുടെ നാട്ടിൽ പിഎസ്‌‌സി പരീക്ഷാഹാളിന് പുറത്ത് സാധാരണയായി കാണുന്ന കാഴ്ചകളിലൊന്ന്. അമ്മ പരീക്ഷയെഴുതുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളുമായി പുറത്ത് കാത്തുനിൽക്കുന്ന കുടംബക്കാർ. എന്നാൽ ഇൗ ചിത്രം ഇന്ന് ലോകശ്രദ്ധ നേടുന്നത് അതുകൊണ്ടല്ല. ഇന്ത്യയിലല്ല, സ്വന്തം കുഞ്ഞിനെ മാറോട് ചേർത്തുവച്ച് പരീക്ഷയെഴുതുന്ന ഇൗ അമ്മയാണ് ഇന്ന് അഫ്ഗാനിസ്ഥാനിൽ സൂപ്പർ അമ്മയായിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗം നടത്തിയ പ്രവേശന പരീക്ഷയിലാണ് സംഭവം. ജഹാൻ ടാബ് എന്ന ഇരുപത്തിയഞ്ചുകാരി പരീക്ഷയെഴുതാനെത്തിയതാണ്. എന്നാൽ രണ്ടുമാസം മാത്രം പ്രായമുള്ള കുട്ടിയോടൊപ്പമാണ് ഇൗ അമ്മ പരീക്ഷയെഴുതാനെത്തിയത്. പരീക്ഷാർഥികൾക്കായി സർവകലാശാല പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു. പ്രത്യേകം തയാറാക്കിയ മൈതാനമാണ് സർവകലാശാല പരീക്ഷയ്ക്കായി ഒരുക്കിയത്. പരീക്ഷാർഥികൾക്കായി പ്രത്യേകം ഡെസ്ക്കും കസേരയും ഒരുക്കിയിരുന്നു. എന്നാൽ കു‍ഞ്ഞിനെ മടിയിലിരുത്തി കസേരയിലിരുന്ന് പരീക്ഷയെഴുതാൻ കഴിയാതെ വന്നതോടെ നിലത്തിരുന്നാണ് ഇൗ അമ്മ പരീക്ഷയെഴുതിയത്. 

afgan-mother

പരീക്ഷ എഴുതുന്നതിനിെട കുഞ്ഞിനെ പരിപാലിക്കുന്നതും ചിത്രത്തിൽ നിന്ന് വ്യക്തം. പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന യാഹിയ ഇർഫാൻ എന്ന അധ്യാപികയാണ് ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ആയിരത്തിലേറെ പേരാണ് ചിത്രങ്ങൾ ഷെയർ ചെയ്തത.് കീഴ്പ്പെടുത്താനാകാത്ത അഫ്ഗാനി സ്ത്രീകരുത്താണെന്നും ടാബ് മൊത്തം സ്ത്രീകൾക്കും പ്രചോദനമാണെന്നുമാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.

MORE IN SPOTLIGHT
SHOW MORE