ചൂടോട് ചൂട്: എസി വാങ്ങും മുന്‍പ് അറിയേണ്ട കാര്യങ്ങൾ

ac-in-room
SHARE

വേനൽ മഴ ചൂടിനൊരു ചെറിയ അറുതി തന്നെങ്കിലും വരാനിരിക്കുന്നത് കടുത്ത വേനൽക്കാലമാണ്. എയർ കണ്ടീഷൻ ഇല്ലാതെ കഴിയാൻ പറ്റാത്ത സ്ഥിതിയിലേക്ക് കാലാവസ്ഥാവ്യതിയാനം മാറുന്നു. എസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

1. റൂമിന്റെ വിസ്തീർണം കണക്കാക്കിയ ശേഷം മാത്രം എസി വാങ്ങാൻ പോവുക

2. കേരളത്തിലെ കാലാവസ്ഥയ്ക്ക് 2 ടൺ വരെയുള്ള എസി മതിയാകും, 120 sqft മുതൽ 140 sqft വരെ 1 ടൺ, 140-180 sqft വരെ 1.5  ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെയാണ് കണക്ക്

3. തണുപ്പ് നിലനിർത്തുകയും വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്യാൻ ഉചിതം ഇൻവർട്ടർ എസി. വാങ്ങുന്ന സമയത്ത് അൽപം വില കൂടുതൽ ആയാലും ദീർഘാകാലാടിസ്ഥാനത്തിൽ ലാഭകരം ഇൻവർട്ടർ എസിയാണ്.

4. ഉയർന്ന സ്റ്റാർറേറ്റിങ്ങ് ഉള്ളത് വാങ്ങിയാൽ വൈദ്യുതി ഉപയോഗം കുറയും. മുതൽ മുടക്കുന്ന തുക ഒരുവർഷത്തെ വൈദ്യുതി ചാർജുമായി താരതമ്യം ചെയ്യുമ്പോൾ കുറവായിരിക്കും

5. R410 വാതകമുള്ള എസി വാങ്ങുന്നത് പരിസ്ഥിതി മലിനീകരണപ്രശ്നങ്ങൾ ഒഴിവാക്കാൻ  സഹായിക്കും

6. കോപ്പർ കണ്ടൻസറുള്ള എസിക്ക് പരിപാലന ചെലവ് അലൂമിനിയത്തെക്കാൾ കുറവായിരിക്കും

MORE IN SPOTLIGHT
SHOW MORE