റണ്‍വേയ്ക്കരികെയുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി, 10 മരണം

plane-crash
പ്രതീകാത്മക ചിത്രം
SHARE

റണ്‍വേയ്ക്ക് സമീപമുള്ള വീട്ടിലേക്ക് വിമാനം ഇടിച്ചിറങ്ങി, പത്ത് മരണം.  പൈപ്പര്‍23 വിഭാഗത്തില്‍പെടുന്ന അപ്പാച്ചെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രികരും, വീടിനും പരിസരത്തുമുണ്ടായിരുന്ന അഞ്ച് പേരുമാണ് അപകടത്തില്‍മരിച്ചത്. വീടിന് സമീപം ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപകടത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തതയില്ല. 

പൈലറ്റ് അടക്കം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം വീട്ടിലേക്ക് ഇടിച്ച് കയറിയതോടെ വീടിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഫിലിപ്പീന്‍സിലെ ബുലാകേന്‍പ്രൊവിന്‍സിലെ പ്ലാരി‍ഡേല്‍നഗരത്തിലാണ് അപകടമുണ്ടായത്. ടേക്കോഫിന് പിന്നാലെയാണ് അപകടമുണ്ടായത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം സമീപത്തുണ്ടായിരുന്ന പോസ്റ്റിലും മരത്തിലുമായി ഇടിച്ചതിന് ശേഷം വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE