യുവാവിന് ‘ഗ്ലാമര്‍’ കൂടി; ആരാധകരേറി താരമായി; കമ്പനി പിഴയിട്ടു..!

airport-worker
SHARE

സൗന്ദര്യം എപ്പോഴെങ്കിലും ശാപമാകുമോ? ശാപമാകുമെന്നു തന്നെയാണ് ഈ യുവാവിന്റെ കഥ പറയുന്നത്. ചൈനയിൽ ടെക്നീഷ്യനായി ജോലിചെയ്യുന്ന യുവാവിന് സൗന്ദര്യം ഒരു ശാപമായിരിക്കുകയാണ്. ഷാമിൻ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന യുവാവിനാണ് തന്റെ ശമ്പളത്തിന്റെ പത്ത് ശതമാനം പിഴയായി അടക്കേണ്ടി വരുന്നത്.  ഇയാളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കമ്പനി പിഴ ഈടാക്കിയത്. 
വിമാനത്തിന്റെ വിന്‍ഡോയിലൂടെ ഒരു യുവതിയാണ് യുവാവിന്റെ വീഡിയോ പകര്‍ത്തിയത്. കൂളിങ് ഗ്ലാസും ഹെഡ്‌സെറ്റും ധരിച്ച് സ്‌റ്റൈലില്‍ നടന്നു വരുന്ന യുവാവിന്റെ ദൃശ്യം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സുന്ദരനായ യുവാവിന്റെ വീഡിയോ മണിക്കൂറുകള്‍ക്കകം ചൈനീസ് നവമാധ്യമങ്ങളില്‍ വൈറലായി മാറി. ഏതോ സിനിമാ നടനാണോ ഇതെന്നായിരുന്നു ചിലരുടെ സംശയം.

യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയെങ്കിലും വിമാനത്താവള അധികൃതര്‍ ഇതില്‍ തൃപ്തരല്ലായിരുന്നു. വീഡിയോ പകര്‍ത്തിയ സമയത്ത് കമ്പനിയുടെ അച്ചടക്ക സംഹിത പാലിക്കാത്തതിന് 10 ശതമാനം ശമ്പളമാണ് പിഴ വിധിച്ചത്. മാന്യമായല്ല ഷര്‍ട്ട് ധരിച്ചിരിക്കുന്നതെന്നും പോക്കറ്റില്‍ കൈയ്യിട്ടാണ് നടന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇത്തരത്തിലാണ് പ്രത്യക്ഷപ്പെടാറുളളതെന്ന് വൈറലായ വീഡിയോയിലൂടെ ലോകത്തിന് കാണിച്ചതിനാണ് പിഴയെന്നും അധികൃതര്‍ വിശദീകരിച്ചു.യുവാവിന് പിഴ വിധിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയർന്നെങ്കിലും ഇത് തന്റെ പിഴവാണെന്നായിരുന്നു യുവാവിന്റെ നിലപാട്.

MORE IN SPOTLIGHT
SHOW MORE